സാത്തിയാ തൂനെ ക്യാ കിയ എന്ന റൊമാന്‍സ് പാട്ടിന് ചുവടുവച്ച് സല്‍മാന്‍ ഖാനൊപ്പം രേവതി; ഇത് എന്റെ മാഗിയാണ്, എന്റെ പ്രിയതമ എന്ന് പറഞ്ഞ് നടിയെ സ്വാഗതം ചെയ്ത് ബോളിവുഡ് താരം; ബിഗ് ബോസ് സീസണ്‍ 16ന്റെ വേദിയിലെത്തിയ നടിയുടെ വീഡിയോ വൈറലാകുമ്പോള്‍

Malayalilife
topbanner
സാത്തിയാ തൂനെ ക്യാ കിയ എന്ന റൊമാന്‍സ് പാട്ടിന് ചുവടുവച്ച് സല്‍മാന്‍ ഖാനൊപ്പം രേവതി; ഇത് എന്റെ മാഗിയാണ്, എന്റെ പ്രിയതമ എന്ന് പറഞ്ഞ് നടിയെ സ്വാഗതം ചെയ്ത് ബോളിവുഡ് താരം; ബിഗ് ബോസ് സീസണ്‍ 16ന്റെ  വേദിയിലെത്തിയ നടിയുടെ വീഡിയോ വൈറലാകുമ്പോള്‍

ന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തന്റെ അഭിനയ മികവു തെളിയിച്ച താരമാണ് രേവതി.നടിയായും സംവിധായികയായും കഴിവ് തെളിയിച്ച താരം  മുന്‍നിര നായകന്മാരുടെയെല്ലാം ഒപ്പം അഭിനയിച്ചിട്ടുണ്ട്. തമിഴ്, മലയാളം എന്നിവയ്ക്ക് പുറമേ തെലുങ്ക്, ഹിന്ദി ഭാഷകളിലും രേവതി അഭിനയിച്ചിട്ടുണ്ട്. കിലുക്കം, ദേവാസുരം, മയാമയൂരം, വരവേല്‍പ്പ്, അദ്വൈദം, നന്ദനം എന്നിവയാണ് രേവതിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മലയാള സിനിമകള്‍.

ഇപ്പോള്‍ ഇടവേളയ്ക്ക് ശേംഷം സല്‍മാനൊപ്പം വേദിയിലെത്തിയ നടിയു
ടെ വീഡിയോ വൈറലാകുകയാണ്. ബിഗ് ബോസ് സീസണ്‍ 16ന്റെ വേദിയില്‍ രേവതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സലാം വെങ്കിയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് നടി എത്തിയത്. ചിത്രത്തിലെ നായികയായ കാജോളും രേവതിക്കൊപ്പമുണ്ടായിരുന്നു.

തന്റെ മുന്‍കാല നായികയെ ഏറെ സ്നേഹത്തോടെയാണ് സല്‍മാന്‍ സ്വാഗതം ചെയ്തത്. രേവതിയുടെ അടുത്തേക്ക് ചെന്ന് നിറചിരിയോടെ ആലിംഗനം ചെയ്താണ് വേദിയിലേക്ക് കൊണ്ടുവന്നത്. ആ സമയത്ത് സാത്തിയാ തൂനെ ക്യാ കിയ എന്ന ഗാനം മുഴങ്ങി. ഇതോടെ രേവതിയുടെ കൈ പിടിച്ച് സല്‍മാന്‍ ഡാന്‍സ് ചെയ്യുകയായിരുന്നു. 

ഇത് എന്റെ മാഗിയാണ്, എന്റെ പ്രിയതമ. ഇപ്പോള്‍ എനിക്കൊപ്പം ടൈഗര്‍ ചെയ്യുകയാണ്. - എന്നാണ് സല്‍മാന്‍ പറഞ്ഞത്. ഇത് കേട്ട് അത്ഭുതത്തോടെ ശരിയാണോ എന്ന് കാജോള്‍ രേവതിയോട് ചോദിച്ചു. അതെയെന്ന് താരം മറുപടി പറയുകയായിരുന്നു. 32 വര്‍ഷത്തിനു ശേഷമാണ് ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ടൈഗര് 1991 ല്‍റിലീസ് ചെയ്ത ലവ് എന്ന സിനിമയിലാണ് സല്‍മാനും രേവതിയും ഒന്നിച്ചത്. രേവതിയുടെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു അത്. മാഗി എന്നായിരുന്നു ചിത്രത്തിലെ രേവതിയുടെ പേര്. 

ടൈഗര്‍ 3ല്‍ രേവതിയുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രഹസ്യാന്വേഷണ സംഘത്തിലെ തലവനായാണ് രേവതി പ്രത്യക്ഷപ്പെടുക. കത്രീന കൈഫ് നായികയാവുന്ന ചിത്രം അടുത്ത വര്‍ഷമാണ് റിലീസ് ചെയ്യുക.


ഭാരതിരാജയുടെ 'മണ്‍വാസനൈ' എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച രേവതിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നത് സംവിധായകന്‍ ഭരതന്‍ ആണ്. 1983 ല്‍ ഭരതന്‍ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് ആണ് ആദ്യ മലയാളചിത്രം. തേവര്‍ മകന്‍, മറുപടിയും, പ്രിയങ്ക, മൗനരാഗം, കിഴക്ക് വാസല്‍, തലൈമുറൈ എന്നിവ രേവതിയുടെ ശ്രദ്ധേയമായ തമിഴ്ചിത്രങ്ങളാണ്. മിത്ര് മൈ ഫ്രെണ്ട് എന്ന ചിത്രത്തിലൂടെ 2002ല്‍ സംവിധായികയായി മാറി. മികച്ച ഇംഗ്ലീഷ് സിനിമയ്ക്കുള്ള അക്കൊല്ലത്തെ ദേശീയ പുരസ്‌കാരം ഈ ചിത്രത്തിനായിരുന്നു.

'കാറ്റത്തെക്കിളിക്കൂട്' മുതല്‍ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന വിവിധങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളിയുടെ മനസ്സില്‍ രേവതി ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. 'കിലുക്ക'ത്തിലെ നന്ദിനിയും, 'ദേവാസുര'ത്തിലെ ഭാനുമതിയും 'പാഥേയ'ത്തിലെ രാധയും കാക്കോത്തിക്കാവിലെ കാക്കോത്തിയും എല്ലാം അവരിലെ മികച്ച അഭിനേത്രിയുടെ വിവിധ ഭാവങ്ങള്‍ കാട്ടിത്തന്നവയാണ്.

അതേസമയം, സലാം വെങ്കി എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് സംവിധായിക കൂടിയായ രേവതിയിപ്പോള്‍. കാജോള്‍ ആണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. നടന്‍ ആമിര്‍ ഖാനും ചിത്രത്തില്‍ എത്തുന്നുണ്ട്. 

ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ടൈഗര്‍ 3 യുടെ ചിത്രീകരണം യുക്രനില്‍ ആണ് നടക്കുക. അടുത്ത വര്‍ഷം ഈദ് റിലീസായി ചിത്രം തീയേറ്ററുകളില്‍ എത്തും. ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തില്‍ വില്ലനായി എത്തുക എന്നാണ് വിവരം. റിധി ഡോഗ്രയും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട് എന്നാണ് വിവരം. മനീഷ് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രീന കൈഫ് ആണ് നായിക ആയെത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.

ആക്ഷന്‍ ചിത്രമായെത്തുന്ന ടൈഗര്‍ 3യില്‍ ഷാരുഖ് ഖാനും അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് വിവരം. ഏക് ത ടൈഗര്‍, ടൈഗര്‍ സിന്ദ ഹേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആണ് ടൈഗര്‍ 3 പുറത്തുവരുന്നത്. സുജാത എന്ന വീട്ടമ്മയുടേയും അവരുടെ മകന്‍ വെങ്കിയുടേയും കഥയാണ് സലാം വെങ്കിയില്‍ പറയുന്നത്. ചിത്രത്തിന്റെ ട്രെയ്ലറും ശ്രദ്ധിക്കപ്പെട്ടിരുന്നു. 16 വര്‍ഷങ്ങള്‍ക്ക് ശേഷം ആമിര്‍ ഖാനും കാജോളും ഒന്നിക്കുന്ന ചിത്രം കൂടിയാണ് സലാം വെങ്കി. ഡിസംബര്‍ 9 നാണ് ചിത്രം റിലീസ് ചെയ്യുക.

 

BB 16 Kajol Revathy Join Salman Kha

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES