Latest News

തെന്നിന്ത്യയെ ഇളക്കിമറിക്കാൻ അവൾ അപ്പടിതാൻ ഒരുങ്ങുന്നു; സിൽക്ക് സ്‌മിതയുടെ ജീവിതം സിനിമയിലേയ്ക്ക്

Malayalilife
 തെന്നിന്ത്യയെ ഇളക്കിമറിക്കാൻ അവൾ അപ്പടിതാൻ ഒരുങ്ങുന്നു; സിൽക്ക് സ്‌മിതയുടെ ജീവിതം സിനിമയിലേയ്ക്ക്

രു കാലത്ത് തെന്നിന്ത്യന്‍ നായകമാരില്‍ മിന്നും താരമായിരുന്നു സില്‍ക്ക് സ്മിത. വിജയലക്ഷ്മി എന്ന് യഥാര്‍ത്ഥ പേരുള്ള സില്‍ക്ക് സ്മിതയുടെ ജീവിതം അധികം ആര്‍ക്കും അറിയാത്ത കഥയാണ്.എന്നാൽ ഇപ്പോൾ താരത്തിന്റെ ജീവിതം സിനിമയാകുകയാണ്.  'അവൾ അപ്പടിതാൻ' എന്ന ചിത്രം  കെ.എസ് മണികണ്‌ഠനാണ് സംവിധാനം ചെയ്യുന്നത്.  സിൽക്ക് സ്‌മിതയുടെ ജീവിതത്തെ ആസ്‌പദമാക്കിയുളള ചിത്രമാണെന്ന് അവകാശപ്പെട്ടാണ് വിദ്യാ ബാലന്റെ ഹിറ്റ് ബോളിവുഡ് ചിത്രമായ ഡേർട്ടി പിക്ചർ എത്തിയതെങ്കിലും കഥഗതി അങ്ങനെയായിരുന്നില്ല എന്നാണ് പറയപ്പെടുന്നത്. സിൽക്ക്‌ സ്‌മിതയുടെ ജീവിതം തെന്നിന്ത്യയിൽ ആദ്യമായാണ്  സിനിമയാകുന്നത്.  'അവൾ അപ്പടിതാൻ' നിർമ്മിക്കുന്നത് ഗായത്രി ഫിലിംസിന്റെ ബാനറിൽ ചിത്ര ലക്ഷ്‌മണനും മുരളി സിനി ആർട്‌സിന്റെ എച്ച് മുരളിയും സംയുക്തമായാണ്. 

 സർക്കാർ നിയമങ്ങളും നിയന്ത്രണങ്ങളും കൊവിഡ് പശ്ചാത്തലത്തിൽ പാലിച്ച്  സിനിമയുടെ ചിത്രീകരണം നവംബർ ആദ്യ വാരത്തിൽ ആരംഭിക്കാനാണ് അണിയറ പ്രവർത്തകർ പദ്ധതിയിടുന്നത്. ഈ മാസം അവസാനത്തോടെ ചിത്രത്തിന്റെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും  പ്രഖ്യാപിക്കുമെന്ന് കെ.എസ് മണികണ്‌ഠൻ അറിയിച്ചു. സംവിധായകൻ നിലവിൽ സിൽക്ക് സ്‌മിതയുടെ ഹോട്ട്നെസിന് ഇന്നുവരെ സമാനതകളില്ല. അവരുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ, ആ കഥാപാത്രത്തോട് നീതി പുലർത്താൻ കഴിയുന്ന ശരിയായ വ്യക്തിയെ കണ്ടെത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്നാണ് അഭിപ്രായം രേഖപ്പെടുത്തുന്നത്.   രസകരവും ആഴത്തിലുള്ളതുമായ വിശദാംശങ്ങൾ ജീവിതത്തിൽ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലൂടെയും കടന്നുപോയ നടിയുടെ ജീവിതത്തെക്കുറിച്ച് അവൾ അപ്പടിതനിൽ ഉണ്ടെന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം.

ആന്ധ്രയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന് വിജയലക്ഷ്മി പിന്നിട് തെന്നിന്ത്യ കീഴടക്കിയ മാദക നടി സില്‍ക്ക് സ്മിതയായി മാറി. സില്‍കിന്റെ 24ാം ചരമവാര്‍ഷികമായിരുന്നു അടുത്തിടെ നടന്നിരുന്നത്. 1996 സെപ്തംബര്‍ 23 ന് ആയിരുന്നു സില്‍ക്ക് സ്മിതയെ ചെന്നൈയിലെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സില്‍ക്കിന് ആത്മഹചത്യ ചെയ്യാനുണ്ടായ സാഹചര്യം എന്തായിരുന്നെന്നും ഇനിയും കണ്ടെത്തിയിട്ടില്ല. 

Aval appadithan movie about silk smitha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES