Latest News

അര്‍ദ്ധരാത്രി പന്ത്രണ്ട് മുതല്‍ ആറ് വരെ 'ടീസര്‍  പുറത്ത്; ചിത്രം നവംബര്‍ 10 ന് തിയേറ്ററുകളില്‍

Malayalilife
 അര്‍ദ്ധരാത്രി പന്ത്രണ്ട് മുതല്‍ ആറ് വരെ 'ടീസര്‍  പുറത്ത്; ചിത്രം നവംബര്‍ 10 ന് തിയേറ്ററുകളില്‍

റോബിന്‍ സ്റ്റീഫന്‍, ബോബി നായര്‍, രേഷ്മ മനീഷ്, രഞ്ജിത്ത് ചെങ്ങമനാട്, ഗൗരി കൃഷ്ണ, ജാസ്മിന്‍. എസ്.എം, ധക്ഷ ജോതീഷ്, ജലത ഭാസ്‌കരന്‍, ശാലിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റോ ടൈറ്റസ്, കൃഷ്ണ പ്രസാദ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ' അര്‍ദ്ധരാത്രി പന്ത്രണ്ട് മുതല്‍ ആറ് വരെ ' എന്ന് ചിത്രത്തിന്റെ ടീസര്‍ റീലീസായി.

അറങ്കം സ്റ്റുഡിയോസിന്റെ  ബാനറില്‍ ആന്റോ ടൈറ്റസ് കഥയെഴുതി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണംആന്റോ ടൈറ്റ്‌സ് നിര്‍വ്വഹിക്കുന്നു.കൃഷ്ണ പ്രസാദ്
തിരക്കഥ, സംഭാഷണമെഴുതുന്നു.രാത്രിയില്‍ ബൈക്കില്‍ സഞ്ചരിക്കുന്ന സുദേവന്‍ ഒരു അപരിചിതനെ ഇടിച്ചുവീഴ്ത്തുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ സുദേവന്‍ ആ അപരിചിതനുമായി തന്റെ വീട്ടിലെത്തുന്നു. സുദേവിനുമായി നല്ല സൗഹൃദത്തിലാകുന്ന അപരിചിതന്‍ പക്ഷേ പെട്ടെന്നുണ്ടാകുന്ന അയാളുടെ സ്വഭാവം മാറ്റം സുദേവന്റെ കുടുംബത്തെ സാരമായി ബാധിക്കുന്നു. കുടുംബത്തിലെ ഓരോ അംഗങ്ങളെയും  ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിക്കുന്ന അപരിചിതന്‍ അയാളില്‍ നിന്ന് തന്റെ കുടുംബത്തെ രക്ഷിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന സുദേവന്‍ ഓരോ നിമിഷവും പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു ഫാമിലി ത്രില്ലര്‍ സിനിമയാണ് 'അര്‍ദ്ധരാത്രി 12 മുതല്‍ 6 വരെ'.
എഡിറ്റര്‍-ഗോപിനാഥ് ശങ്കര്‍,മേക്കപ്പ്-എഡ്വിന്‍ പാറശ്ശാല,കോസ്റ്റ്യൂംസ്-ബേബി ജോണ്‍,
സ്റ്റില്‍സ്-അഖില്‍, കലാസംവിധായകന്‍- സുബാഹു മുതുകാട്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഇന്തിര കതിരവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ക്ലെമന്റ് കുട്ടന്‍,അസോസിയേറ്റ് ഡയറക്ടര്‍-കോകില കാന്തന്‍, അസിസ്റ്റന്റ് ഡയറക്ടര്‍-അഭയ് കൃഷ്ണ,ശാലിനി എസ് ജോര്‍ജ്,ജിനീഷ് ചന്ദ്രന്‍, 
സംഗീതം & ബിജിഎം- രാഗേഷ് സ്വാമിനാഥന്‍, ഗാനരചന-സജേഷ് കുമാര്‍,ആലാപനം-മധു ബാലകൃഷ്ണന്‍, ഡിസൈന്‍-ഷാനില്‍പ്രൊഡക്ഷന്‍ മാനേജര്‍- ജയചന്ദ്രന്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ബാബു കലാഭവന്‍.
നവംബര്‍ പത്തിന് 
സന്‍ഹ ആര്‍ട്ട്‌സ് റിലീസ്
'അര്‍ദ്ധരാത്രി പന്ത്രണ്ട് മുതല്‍ ആറ് വരെ ' പ്രദര്‍ശനത്തിനെത്തിക്കുന്നു.

Ardharathri panthrand muthal aaru vare

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES