സിനിമാ ലോകവും ക്രിക്കറ്റ് ലോകവും ഒരുപോലെ കാത്തിരുന്ന സന്തോഷ വാർത്തയായിരുന്നു വിരാട് അനുഷ്ക ദമ്പതികൾക്ക് ഒരു മകൾ പിറന്നത്. വിരാട് കോഹ്‌ലി തന്നെയായിരുന്നു മകൾ പിറന്ന സന്തോഷം ആദ്യം പങ്കുവച്ച് എത്തിയിരുന്നത്. നേരത്തെ തന്നെ വിരാടും അനുഷ്‌കയും ജനുവരി ആദ്യം കുഞ്ഞു വരും എന്ന് അറിയിച്ചിരുന്നു.എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് കുഞ്ഞിനെ സ്വീകരിക്കാൻ വിരാടും അനുഷ്കയും വീട്ടിൽ നടത്തിയ ഒരുക്കങ്ങളെക്കുറിച്ചാണ്.
വീട്ടിൽ ഇവർ കുഞ്ഞതിഥിക്കായി പ്രത്യേകമുറിയാണ് ഒരുക്കിയിരിക്കുന്നത്. അനുഷ്കയുടെയും വിരാടിന്റെയും ആഡംബര അപ്പാർട്മെന്റ് മുംബൈയിലെ വർളിയിലാണ് ഉള്ളത്. ഇപ്പോൾ കുഞ്ഞുമാലാഖയ്ക്കായി ജിമ്മു സ്പായും ഒക്കെയുള്ള 7000 ചതുരശ്ര അടി വീട്ടിൽ ഒരു മുറി ഒരുക്കിയിരിക്കുകയാണ് വിരുഷ്ക ദമ്പതികൾ.
മകൾക്കായി ആനിമൽ തീമിലാണ് മുറി ഒരുക്കിയിരിക്കുന്നത്. മുറി തയ്യാറാക്കുന്നതിനായി ഏറെ സമയം മാറ്റി വച്ചെന്നും മുറി ലിംഗ നിക്ഷ്പക്ഷമാവണം എന്ന നിർബന്ധം തനിക്ക് ഉണ്ടായിരുന്നെന്നും അനുഷ്ക ഇപ്പോൾ തുറന്ന് പറയുകയാണ്. തനിക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം നിറം വേണമെന്നതിനോട് അഭിപ്രായമില്ലെന്നും അനുഷ്ക വ്യക്തമാക്കി. ആൺകുട്ടികൾ നീലനിറം ധരിക്കണമെന്നോ പെൺകുട്ടികൾ പിങ്ക് ധരിക്കണമെന്നോ താൻ കരുതുന്നില്ലെന്നും അനുഷ്ക വ്യക്തമാക്കുകയും ചെയ്തു.
നാളുകളുടെ പ്രണയത്തിനൊടുവിലാണ് കോഹ്ലിയും അനുഷ്‌കയും വിവാഹിതർ ആയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമറിഞ്ഞ രഹസ്യവിവാഹമായിരുന്നു ഇരുവരുടെയും. വിരാട് അനുഷ്‌ക ചിത്രങ്ങൾ വിവാഹത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വിവാഹ വിരുന്നിൽ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു.