മലയാള ചലച്ചിത്ര മേഖലയിലെ നിര്മ്മാതാവായ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞ ദിവസമായിരുന്നു നടന്നിരുന്നത്. മോഹൻലാലും കുടുംബവും പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്ത് വരുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ വിവാഹനിശ്ചയത്തിന്റെ വീഡിയോ ആണ് പുറത്ത് ഇറങ്ങിയിരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ മോഹൻലാൽ ആണ് വിവാഹ ഉടമ്പടി വിളിച്ചു ചൊല്ലിയത്. ചടങ്ങിൽ മോഹൻലാലിനൊപ്പം ഭാര്യ സുചിത്രയും മകൻ പ്രണവ് മോഹൻലാലും നിറസാന്നിധ്യമായി.
കഴിഞ്ഞ ദിവസമായിരുന്നു ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകൾ ഡോ: അനിഷയും പെരുമ്പാവൂർ ചക്കിയത്ത് ഡോ. വിൻസന്റിന്റെയും സിന്ധുവിന്റെയും മകൻ ഡോ.എമിൽ വിൻസന്റും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. പാലാ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന പരേതനായ ജോസ് പടിഞ്ഞാറേക്കരയുടെ മകളാണ് എമിലിന്റെ അമ്മ സിന്ധു. പൂമുഖപ്പടിയിൽ നിന്നെയും കാത്ത് എന്ന ചിത്രത്തിന്റെ നിർമാതാവു കൂടിയാണ് അദ്ദേഹം. ഇരു കുടുംബങ്ങളും തമ്മിൽ 27 വർഷങ്ങളായി അടുപ്പമുണ്ട്.
50 പേർ മാത്രമായിരുന്നു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിൽ ആശംസയർപ്പിച്ച് മോഹൻലാൽ സംസാരിക്കുകയും ചെയ്‌തു. ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിൽ ബാലതാരമായി എമിലിന്റെ സഹോദരനും അഭിനയിക്കുകയും ചെയ്തിട്ടുള്ള നീൽ വിൻസെന്റിന്റെയും കുടുംബത്തിന്റെയും വിഡിയോ സന്ദേശവും ചടങ്ങിൽ പ്രദർശിപ്പിച്ചു. വിദേശത്താണ് ഭാര്യ ലിയ സെബാസ്റ്റ്യനും നീലിനൊപ്പം. ചടങ്ങിൽ നേരിട്ടു ലോക്ഡൗൺ മൂലം അമേരിക്കയിൽ കുടുങ്ങിയ നീലിനും കുടുംബത്തിനും പങ്കെടുക്കാൻ കഴിയാത്തതിനെ തുടർന്നായിരുന്നു ഇത്. എമിലിന്റെയും അനീഷയുടെയും വിവാഹം ഡിസംബറിലാണ്.