തെലുങ്ക് സംവിധായകന്‍ പുരി ജഗന്നാഥിന്റെ മകനും യുവതാരവുമായ ആകാശ് പുരി, തമിഴ് താരം വെട്രി എന്നിവര്‍ നായകന്‍മാരാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം അന്ത: അസ്തി പ്രാരംഭ: യുടെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. വേ ടു ഫിലിംസ്, ബിയോണ്ട് സിനിമ ക്രിയേറ്റീവ്‌സ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കുന്ന ചിത്രം കെ.ഷമീര്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
ഷബീര്‍ പത്താന്‍ ആണ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍. താരനിര്‍ണയം പുരോഗമിക്കുന്ന ചിത്രത്തില്‍ നാസര്‍, ഇറാനിയന്‍ താരം റിയാദ് മുഹമ്മദ്, ഷാരൂഖ് ഷമീര്‍, ദീപേന്ദ്ര, പുതുമുഖങ്ങളായ ബേബി വിഷ്ണുണുമായ ധന്‍ജിത്ത്, രഞ്ജിത്ത് പി സഹദേവന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. നായിക മലയാളത്തില്‍ നിന്നായിരിക്കും. ഒക്ടോബര്‍ ആദ്യം പാലക്കാട്, ചെന്നൈ എന്നിവിടങ്ങളില്‍ ചിത്രീകരണം ആരംഭിക്കും.
രജീഷ് രാമന്‍ ഛായാ?ഗ്രഹണം നിര്‍വഹിക്കുന്നു. പ്രൊജക്ട് ഡിസൈനര്‍ പി ശിവപ്രസാദ്. അതേസമയം ബി. ജീവന്‍ റെഡ്ഡി സംവിധാനം ചെയ്ത റൊമാന്റിക് ആക്ഷന്‍ ചിത്രമായ ചോര്‍ ബസാര്‍ ആണ് ആകാശിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. തമിഴില്‍ പ്രദര്‍ശനം നടത്തുന്ന ബംബര്‍ ആണ് വെട്രിയുടെ ചിത്രം