മലയാളികൾക്ക് ഏറെ സുപരിചിതയായ യുവനടിയാണ് അനശ്വര രാജൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന്റെ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച ഫോട്ടോ സാമൂഹ്യമാധ്യത്തില്‍ സൈബര്‍ അക്രമണം ഉണ്ടാകാൻ കാരണമായി. നടമാര്‍ അനശ്വരയെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. 'വീ ഹാവ് ലെഗ്സ്' ക്യാംപെയ്നും അനശ്വരയെ പിന്തുണച്ച് തുടക്കാം കുറിച്ചു. എന്നാൽ ഇപ്പോൾ അനശ്വരയെ പിന്തുണച്ച് നടി അന്ന ബൈന്നും രംഗത്തെത്തിയിരുന്നു.
സാമൂഹ്യമാധ്യമത്തില്‍ അന്നബെന്‍ ഫോട്ടോപങ്കുവെച്ചതിന് ശേഷം അന്ന ബെന്നിനും സൈബര്‍ അക്രമണത്തിന് ഇരയായി മാറുകയും ചെയ്തു. എന്നാൽ താരത്തെ വിമര്‍ശിച്ച 'സൈബര്‍ സദാചാര ആങ്ങള'യ്ക്ക് കുറിക്കുകൊള്ളുന്ന മറുപടിയും താരം നൽകിയിരിക്കുകയാണ്. 'ലെഗ് പീസ് ഇല്ലേ' എന്ന ചോദ്യത്തിന് ഹാന്‍ഡ് പീസ് മതിയോ എന്നായിരുന്നു അന്ന നൽകിയ കിടിലൻ മറുപടി. നിരവധി ആളുകളാണ് മറുപടി നല്കിയ അന്നയ്ക്ക് പിന്തുണയുമായി രംഗത്തുവന്നത്. റിമ കല്ലിങ്കല്‍, അഹാന കൃഷ്ണ, അനാര്‍ക്കലി മരയ്ക്കാര്‍, നസ്രിയ നസിം, രജിഷ വിജയന് തുടങ്ങിയ യുവ മലയാള നടിമാര്‍ അന്നയെ കൂടാതെ 'വീ ഹാവ് ലെഗ്സ്' ക്യാംപെയ്നിന്റെ ഭാഗമായി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.
പതിനെട്ട് വയസ് തികഞ്ഞതിന് പിന്നാലെ പങ്കുവച്ച ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് നടി അനശ്വര രാജന് സൈബര്‍ ആക്രമണത്തിന് ഇരയാക്കിയത്. സൈബര്‍ ആങ്ങളമാര് ഷോര്‍ട്സ് ധരിച്ച ചിത്രത്തിന് ഉപദേശവുമായി എത്തുകയും ചെയ്തു. എന്നാല്‍ ഇതിന് ശക്തമായി അനശ്വര നല്കിയ മറുപടിയും ഏറെ സോഷ്യൽ മീഡിയയിൽ ചർച്ച യായിരിക്കുന്നത്.