ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് ചുവട് വച്ച താരമാണ് അന്ന രേഷ്മ രാജൻ. ആദ്യ സിനിമയിലെ കഥാപാത്രമായ ലിച്ചി പ്രേക്ഷകർക്ക് ഇടയിൽ ഇടം പിടിച്ചതോടെ കൈനിറയെ അവസരങ്ങളായിരുന്നു താരത്തെ തേടി എത്തിയത്. എന്നാൽ ഇപ്പോൾ തടി കുറച്ച് എങ്ങനെ എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
അയ്യപ്പനും കോശിയും ചെയ്യുന്ന സമയം മുതൽ മറ്റൊരു ചിത്രത്തിന് വേണ്ട തടി കുറയ്ക്കാൻ തുടങ്ങിയിരുന്നു. എന്നാൽ കൊറോണ വന്നതോടെ പ്ലാൻ എല്ലാം മാറുകയായിരുന്നുഇനി ഈ പ്രശ്‌നങ്ങളെല്ലാം കഴിഞ്ഞിട്ട് തുടങ്ങാം എന്നും കരുതി.ലോക്ക് ഡൗൺ കാലത്ത് ജീവിത ശൈലി മാറിയപ്പോൾ അതിനോടൊപ്പം ശരീരവും മാറി. എങ്കിലും ആരോഗ്യകാര്യങ്ങളിൽ കുറച്ച് കൂടി ശ്രദ്ധിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. ലോക്ക് ഡൗൺ ആയപ്പോൾ പ്രതേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു. ആകെ ബോറായിരുന്നു.
എപ്പോഴും ഫോണിൽ നോക്കിയിരിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് ചേട്ടന്റെ കൂടെ ഷട്ടിൽ കളിക്കാൻ തീരുമാനിച്ചു. അങ്ങനെ ഞാനും ചേട്ടനും കൂടി കളിച്ചുതുടങ്ങി. ഇപ്പോൾ എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഷട്ടിൽ കളിക്കും.അതുകൂടാതെ മധുരം കഴിക്കുന്നത് കുറച്ചു. എന്റെ ഭക്ഷണശൈലി മാറ്റി. എല്ലാം കൂടിയായപ്പോൾ വന്ന മാറ്റമാണ് ഇപ്പോൾ കാണുന്നത്. ഇപ്പോഴും മധുരം കഴിച്ചുകൊണ്ടിരിക്കുന്ന ഒരാളായിരുന്നു ഞാൻ. എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് മധുര പലഹാരങ്ങൾ കഴിക്കാനായിരുന്നു. ഇപ്പോൾ ആ ശീലമൊക്കെ ഞാൻ മാറ്റി. ഫോട്ടോയ്ക്ക് കമന്റുകൾ വന്നപ്പോഴാണ് നല്ല മാറ്റമുണ്ടായിയെന്ന് എനിക്കും തോന്നിയതെന്നും താരം വെളിപ്പെടുത്തുന്നു.