ധനുഷ് സംവിധാനം ചെയ്ത് നായകനായി അഭിനയിക്കുന്ന 50-ാമത്തെ ചിത്രത്തില്‍ അനിഖ സുരേന്ദ്രനും.വിഷ്ണു വിശാല്‍, എസ്.ജെ. സൂര്യ, കാളിദാസ് ജയറാം, ദുഷര വിജയന്‍ എന്നിവര്‍ക്കൊപ്പമാണ് നടിയെത്തുക.ചെന്നൈയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളി നായിക എന്നാണ് വിവരം.
സണ്‍ പിക്‌ചേഴ്‌സ് ആണ് നിര്‍മ്മാണം. അതേസമയം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അജിത് ചിത്രം യെന്നൈ അറിന്താലിലൂടെയാണ് തമിഴില്‍ എത്തുന്നത്. നാനും റൗഡി താന്‍, വിശ്വാസം, മിരുതന്‍, മാമനിതന്‍ എന്നിവയാണ് അനിഖയുടെ പ്രധാന തമിഴ് ചിത്രങ്ങള്‍. ധനുഷ് ചിത്രത്തിന്റെ ഭാഗമാവുന്നത് ആദ്യമാണ്. ഓ മൈ ഡാര്‍ലിംഗ് എന്നചിത്രത്തിലൂടെ നായികയായും അനിഖ അരങ്ങേറ്റം കുറിച്ചു.