ബോളിവുഡിലെ സൂപ്പര്‍ താരജോഡികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും വേര്‍പിരിയുന്ന വാര്‍ത്തകള്‍ ഇടക്ക് ഗോസിപ്പ് കോളത്തില്‍ ഇടംപിടിക്കാറുണ്ട്. ഇരുവരും തമ്മിലുളള ബന്ധം നല്ല നിലയില്‍ അല്ലെന്നും വിവാഹബന്ധം വേര്‍പെടുത്താന്‍ ഒരുങ്ങുന്നു എന്നുമായിരുന്നു വാര്‍ത്തകള്‍.
കഴിഞ്ഞ ദിവസം രണ്‍വീറിന്റെ പിറന്നാളായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ രണ്‍വീറിന് ആശംസകള്‍ അറിയിക്കാതിരുന്നതോടെയാണ് വേര്‍പിരിയല്‍ വാര്‍ത്തകള്‍ ശക്തമായത്. എന്നാല്‍ ഗോസിപ്പുകള്‍ക്കെല്ലാം വിരമമിട്ടിരിക്കുകയാണ് രണ്‍വീറിന്റെ പോസ്റ്റ്.
പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ദീപികയ്ക്കൊപ്പമുളള ചിത്രമാണ് രണ്‍വീര്‍ പങ്കുവെച്ചത്. അലിബഗിലെ വെക്കേഷനില്‍ നിന്നുളളതാണ് ചിത്രം. താരത്തിന്റെ പിറന്നാള്‍ ആഘോഷിക്കാനായാണ് ദമ്പതികള്‍ അലിബഗിലേക്ക് പോയത്. കപ്പലിന്റെ ജനാലയിലൂടെ പുറത്തേക്കു നോക്കി നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. അവധി കഴിഞ്ഞ് ഇരുവരും തിരിച്ചുവരുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്