സിനിമാ മേഖലയില്‍ നടക്കുന്ന തട്ടിപ്പുകൾ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു തട്ടിപ്പിന്റെ കഥ തുറന്ന് പറയുകയാണ് നടി അംബിക മോഹന്‍. ഇപ്പോഴിതാ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാട്സ്‌ആപ്പ് സന്ദേശങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് താരം.
തന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് സിനിമയിലും സീരിയലുകളിലും അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് വ്യാജ സന്ദേശങ്ങള്‍ അയക്കുകയും പെണ്‍കുട്ടികളോട് ഫോട്ടോ ആവശ്യപ്പെടുകയും ചെയ്യുന്നതായി അംബിക ഫേസ്ബുക്ക് ലൈവിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ്. യുഎഇ നമ്പറായ 971545392283 എന്ന നമ്പറിൽ നിന്നാണ് സന്ദേശങ്ങള്‍ അയച്ചിരിക്കുന്നതെന്നാണ് അംബിക ഇപ്പോൾ പറയുന്നത്. തെളിവ് ചോദിക്കുന്നവര്‍ക്ക് തന്റെ ഫോട്ടോ അയച്ചു കൊടുക്കുന്നതായി പറഞ്ഞ അംബിക ഈ നമ്ബറുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ഇക്കാര്യത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കിയിരിക്കുകയാണ് . ഇത്തരം വാട്സ്‌ആപ്പ് സന്ദേശങ്ങള്‍ അവഗണിക്കണമെന്നും അംബിക ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.
മലയാള സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് നടി അംബിക മോഹന്‍. 300ഓളം ചലച്ചിത്രങ്ങളിൽ അംബിക അഭിനയിച്ചിട്ടുണ്ട്. സ്നേഹിതൻ എന്ന ചിത്രമാണ് താരത്തിന്റെ ആദ്യ ചിത്രം. തുടർന്ന് നിരവധി സിനിമകളുടെ ഭാഗമായി. മലയാള സിനിമയ്ക്ക് പുറമെ ടെലിവിഷൻ പരമ്പരകളിൽ തിളങ്ങുകയും ചെയ്‌തിട്ടുണ്ട്.