പ്രേക്ഷകർക്ക് മുന്നിൽ അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളിലും അമല തിളങ്ങാറുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം അമല സജീവവുമാണ്. തന്റെ ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ അമല പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുന്നിൽ പൊട്ടി കരയുന്ന അമലയുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.
നടി തന്റെ കരച്ചില്‍ വീഡിയോയ്ക്ക് അവസാനം ഒരു ട്വിസ്റ്റും ഉണ്ടായിരുന്നു. ഉളളി അരിയുന്നതിനിടെയാണ് അമലയുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വരുന്നത്. നിരവധി ആരാധകരാണ് അമലയുടെ കരച്ചില്‍ വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ആരാധകര്‍ കുറിച്ചിരിക്കുന്നത് എന്തായാലും അമല ആദ്യമൊന്ന് ഞങ്ങളെ ഞെട്ടിച്ചു എന്നാണ്. ലോക്ക് ഡൌൺ കാലമായതിനാൽ കുടുംബത്തിനൊപ്പമാണ് അമലാ കഴിയുന്നത്.
അമലാ പോളിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം തമിഴില്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ആടൈ ആണ്. അമലാ പോളിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രംമലയാളത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ നായകനാവുന്ന ആടുജീവിതമാണ്. അതോ അന്ത പറവൈ പോലെ, കടേവര്‍, ലസ്റ്റ് സ്‌റ്റോറീസ് റീമേക്ക് തുടങ്ങിയവയുമാണ് അമലാ പോളിന്റെതായി ആടൂജീവിതത്തിന് പുറമെ വരാനിരിക്കുന്ന ചിത്രങ്ങളാണ്.