സജീവൻ സ്വാമിജിയുടെ സംവിധാനത്തിൽ ഒരുങ്ങിയ 'അത്ഭുതവശ്യം' എന്ന സിനിമ കേരളത്തിന്റെ സ്വന്തം സൈന്യം നമ്മുടെ മൽസ്യ തൊഴിലാളികൾക്ക് വേണ്ടി സമർപ്പിക്കുന്നതാണ്. ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളും ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. സജീവൻ സ്വാമിജിയുടെ ഗാനരചനയിൽ ജഫാർ ഹനീഫ സംവിധാനം ചെയ്ത് മധു ബാലകൃഷ്‌ണൻ ആലപിച്ച കാലാന്തകാലന്റെ എന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ചിത്രത്തിന്റെ കഥയും നിർമ്മാണവും നിർവഹിക്കുന്നത് സജീവൻ സ്വാമിജി തന്നെയാണ്. ഓസോൺ സ്വാമിജി ഫിലിംസ് പ്രേസേന്റ്സ് ആണ് സിനിമയുടെ നിർമ്മാണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരുന്നത് കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാനാണ്.