ബോളിവുഡ് താരം അക്ഷയ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി
വിവാദ നിരൂപകനും നടനുമായ കെ.ആര്‍.കെ.അക്ഷയ് കുമാര്‍ നിര്‍മ്മാതാക്കള്‍ക്ക് 600 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കെആര്‍കെയുടെ ട്വീറ്റ്. അക്ഷയ്യോ സിനിമാ നിര്‍മ്മാതാക്കളോ ഇതുവരെ ട്വീറ്റിനോട് പ്രതികരിച്ചിട്ടില്ല.
സിനിമകള്‍ പരാജയപ്പെടുത്തി നിര്‍മ്മാതാക്കള്‍ക്ക് 600 കോടി നഷ്ടമുണ്ടാക്കിയിട്ടും ഇപ്പോഴും താരമായി അക്ഷയ് കുമാര്‍ നിലനില്‍ക്കുന്നത് എങ്ങനെയാണെന്ന് മനസിലാവുന്നില്ലെന്നായിരുന്നും അക്ഷയ് കുമാറിന്റെ അവസാനമിറങ്ങിയ അഞ്ച് സിനിമകളും നിര്‍മ്മാതാക്കള്‍ക്ക് നഷ്ടമായിരുന്നെന്നും കെ.ആര്‍.കെയുടെ പരിഹാസം.
''അക്ഷയ്കുമാറിന്റെ അവസാന 5 ചിത്രങ്ങളില്‍ നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം! സെല്‍ഫി - 100 കോടി നഷ്ടം. രാമസേതു 150 കോടി നഷ്ടം. രക്ഷാബന്ധന്‍ 100 കോടി നഷ്ടം. പൃഥ്വിരാജ് - 150 കോടി നഷ്ടം. ബച്ചന്‍പാണ്ഡ 100 കോടി നഷ്ടം. ആകെ 600 കോടി നഷ്ടം. എന്നാല്‍ അദ്ദേഹം ഇപ്പോഴും ഒരു താരമാണ്. എങ്ങനെ, എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല...'' എന്നാണ് കെആര്‍കെ ട്വീറ്റ് ചെയ്തത്.
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് അക്ഷയ് കുമാര്‍. ഒരു ചിത്രത്തിന് 100-150 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കെ.ആര്‍.കെയുടെ ആരോപണങ്ങളോട് പക്ഷേ ഇതുവരെ നിര്‍മാതാക്കളോ താരമോ പ്രതികരിച്ചിട്ടില്ല. ബഡേ മിയാന്‍ ചോട്ടെ മിയാന്‍, ജോളി എല്‍.എല്‍.ബി, ഹേരാ ഫെരി 3 , ഒഎംജി 2 എന്നിവയാണ് അക്ഷയ്കുമാറിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. ജാക്കി ബഗാനി നിര്‍മ്മിക്കുന്ന ബഡേ മിയാന്‍ ചോട്ടെ മിയാന്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജും കബീര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്