സിനിമാതാരങ്ങളായ അരുണ്‍ ദേവ ഗൗഡയും ഐശ്വര്യയും വിവാഹിതരാകുന്നത് അയോദ്ധ്യയിലാണെന്ന് സൂചന. കഴിഞ്ഞ മാസം 22നാണ് ഇരുവരുടെയും വിവാഹനിശ്ചയം വളരെ ലളിതമായി കഴിഞ്ഞത്. ഇതിനു പിന്നാലെയാണ് താരങ്ങളുടെ വിവാഹത്തെക്കുറിച്ചുളള വാര്‍ത്തകള്‍ വരുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇരുവരും വിവാഹിതരാകുമെന്നാണ് വിവരം.
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിവസമാണ് ഞങ്ങളുടെ വിവാഹനിശ്ചയം നടന്നതെന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ഐശ്വര്യ മാദ്ധ്യമങ്ങളോട് പറഞ്ഞു. അരുണിന്റെ വസതിയില്‍ വച്ചായിരുന്നു ചടങ്ങ്. താനും അരുണും വലിയ രാമഭക്തരാണെന്നും ഇടയ്ക്കിടയ്ക്ക് പ്രാര്‍ത്ഥനയ്ക്കായി നിരവധി ക്ഷേത്രങ്ങളില്‍ പോകാറുണ്ടെന്നും താരം വെളിപ്പെടുത്തി. ഞങ്ങളുടെ കുടുംബങ്ങള്‍ ദൈവ വിശ്വാസികളാണെന്നും ഐശ്വര്യ പറഞ്ഞു.
താരങ്ങളുടെ വിവാഹനിശ്ചയ ചടങ്ങില്‍ ബന്ധുക്കളെല്ലാവരും ഓറഞ്ച് നിറത്തിലുളള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ശ്രീരാമന്റെ രൂപം ആലേഖനം ചെയ്ത ഡിസൈനുകളുളള ജുബ്ബ ചടങ്ങില്‍ അരുണ്‍ ധരിച്ചതും ശ്രദ്ധേയമായിരുന്നു. കന്നടയിലെ പ്രമുഖ റിയാലി?റ്റി പ്രോഗ്രാമായ പ്യാത്തേ മാണ്ടി കാഡിഗ് ബന്‍ഡ്രുവിലൂടെയാണ് അരുണ്‍ ദേവ ഗൗഡ സിനിമയിലേക്കെത്തുന്നത്. 2015ല്‍ തീയേറ്ററുകളിലെത്തിയ മുദ്ദു മാനസേയായിരുന്നു ആദ്യ ചിത്രം.