Latest News

ചെന്നൈയില്‍ അര്‍ജുന്‍ പണികഴിപ്പിച്ച ഹനുമാന്‍ ക്ഷേത്രത്തില്‍ താലി ചാര്‍ത്തി;നടി ഐശ്വര്യ അര്‍ജുനും ഉമാപതി രാമയ്യയും വിവാഹിതരായി; ചിത്രങ്ങള്‍ പുറത്ത്

Malayalilife
 ചെന്നൈയില്‍ അര്‍ജുന്‍ പണികഴിപ്പിച്ച ഹനുമാന്‍ ക്ഷേത്രത്തില്‍ താലി ചാര്‍ത്തി;നടി ഐശ്വര്യ അര്‍ജുനും ഉമാപതി രാമയ്യയും വിവാഹിതരായി; ചിത്രങ്ങള്‍ പുറത്ത്

തെന്നിന്ത്യന്‍ താരവും അര്‍ജുന്‍ സര്‍ജയുടെ മകളുമായ ഐശ്വര്യ അര്‍ജുന്‍ വിവാഹിതയായി. നടന്‍ തമ്പി രാമയ്യയുടെ മകന്‍ ഉമാപതി രാമയ്യയാണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തിരുന്നത്. ചെന്നൈയില്‍ അര്‍ജുന്‍ പണികഴിപ്പിച്ച ഹനുമാന്‍ ക്ഷേത്രത്തില്‍ ആയിരുന്നു ചടങ്ങുകള്‍.

ആക്ഷന്‍ കിംഗ് അര്‍ജുന്‍ സര്‍ജയും നടന്‍ തമ്പി രാമയ്യയും വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. ഐശ്വര്യ അര്‍ജുനും ഉമാപതിയും ഏറെ നാളായി പ്രണയത്തിലായിരുന്നു.അര്‍ജുന്‍ സര്‍ജയ്ക്കും മുന്‍കാല നടി നിവേദിതയ്ക്കും രണ്ടുമക്കളാണുള്ളത് ഐശ്വര്യയും അഞ്ജനയും. 

2013ല്‍ ഐശ്വര്യ അര്‍ജുനും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. 2017-ല്‍ പുറത്തിറങ്ങിയ അടഗപ്പട്ടത്ത് മഗജനങ്ങളേ എന്ന ചിത്രത്തിലാണ് ഉമാപതി ആദ്യമായി അഭിനയിച്ചത്. നടന്‍ എന്നതിനൊപ്പം തന്നെ ഡാന്‍സര്‍, കൊറിയോഗ്രാഫര്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ് ഉമാപതി രാമയ്യ. ആയോധന കലയിലും പ്രാവിണ്യം നേടിയിട്ടുണ്ട്. 

2023 ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.

Aishwarya Arjun marries Umapathy Ramaiah

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES