മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധേയമാകാറുണ്ട്. എന്നാൽ ഇപ്പോൾ അഹാന ആരാധകരുടെ ചില ചോദ്യങ്ങൾക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
സിനിമാക്കാര്‍ക്കിടയിലെ സന്തുഷ്ട സുന്ദര കുടുംബമാണ് കൃഷ്ണകുമാറിന്റെത്. അഞ്ചു സ്ത്രീരത്നങ്ങളാണ് കൃഷ്ണകുമാറിന് കൂട്ടായി വീട്ടിലുള്ളത്. എന്നാൽ ഇപ്പോൾ അഹാന ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. അഹാന വിവാഹം കഴിഞ്ഞാലും അഭിനയിക്കുമോ എന്നായിരുന്നു ഒരാളുടെ ചോദ്യം. മറ്റൊരു ചോദ്യം അഹാന തിരഞ്ഞെടുക്കാന്‍ സാധ്യതയുള്ള പങ്കാളിയുടെ ഗുണഗണങ്ങളെ കുറിച്ചാണ്. ഈ ചോദ്യങ്ങള്‍ക്കെല്ലാം താരം കൃത്യമായ മറുപടിയും നല്‍കിയിട്ടുണ്ട്. വിവാഹം കഴിഞ്ഞാലും അഭിനയിക്കുമെന്ന് അഹാന പറയുന്നു. വിവാഹം കഴിഞ്ഞാലും വീട്ടില്‍ ബില്ല് അടയ്ക്കണ്ടേ? പച്ചക്കറി ഒന്നും വാങ്ങേണ്ടേ. വിവാഹം കഴിഞ്ഞാലും, വിവാഹം ഉറപ്പിച്ചാലും, ഇല്ലെങ്കിലും ജോലിക്ക് പോകും. ഇതെന്റെ തൊഴിലാണ് എന്ന് താരം വ്യക്തമാക്കി. വളച്ചുകെട്ടലുകളില്ലാത്ത ഒരു യഥാര്‍ത്ഥ വ്യക്തി ആവണം പങ്കാളി. ജോലിയുമായി ഒത്തുപോകുന്ന ആളാവണം. ഒന്നിച്ചിരുന്ന് നന്നായി സംസാരിക്കാന്‍ കഴിയുന്ന ആളും ആവണം അഹാന പറഞ്ഞു.
ഇന്ന് മലയാളത്തിലെ യുവനടിമാരില്‍ ഭാവി താരമായാണ് അഹാനയെ വിലയിരുത്തുന്നത്. പോയ വര്‍ഷം ലൂക്കയിലെ പ്രകടനത്തിലൂടെ താരം കെെയ്യടി നേടിയിരുന്നു.അഹാനയുടെ പാത പിന്തുടര്‍ന്ന് സഹോദരി ഇഷാനി സിനിമയിലേക്ക് എത്തുകയാണ്. മമ്മൂട്ടി ചിത്രം വണ്‍ ആണ് ഇഷാനിയുടെ അരങ്ങേറ്റ ചിത്രം. അച്ഛന്‍ കൃഷ്ണകുമാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.