ചന്ദന മഴയിലെ പാവം അമ്മയായി മധുമതിയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് യമുന. വില്ലത്തി വേഷങ്ങളാണ് ഏറെയും ചെയ്തതെങ്കിലും ചന്ദനമഴയിലെ മധുമതി എന്ന കഥാപാത്രം താരത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്തു. ഇട്ടിമാണി സിനിമയില്‍ ഉള്‍പെടെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരം ഈ അടുത്താണ് വിവാഹമോചിതയായത്. അടുത്തിടെയായാണ് നടി രണ്ടാമതും വിവാഹിതയായത്. എന്നാൽ ഇപ്പോൾ വിവഖ്അഹാ ശേഷമുള്ള ജീവിതത്തെ കുറിച്ച്തുറന്ന് പറയുകയാണ് യമുന.
വാക്കുകൾ ഇങ്ങനെ, ആറു മാസം മുൻപേവന്ന ആലോചനയാണ് ഇപ്പോൾ വിവാഹത്തിൽ എത്തിയത്. രണ്ട് പെൺമക്കളാണ് വളർന്നു വരുന്നത്, ഇനിയും ഇങ്ങനെ ഒറ്റയ്ക്ക് ജീവിച്ചാൽ ശരിയാവില്ല എന്ന് പ്രിയപ്പെട്ടവരൊക്കെ കർശനമായി പറഞ്ഞതുകൊണ്ടാണ് താൻ വിവാഹത്തിലേക്ക് കടന്നത്. ദേവയുമായുള്ള ആലോചന വന്നപ്പോൾ ‘‘അമ്മ ഒറ്റയ്ക്കാവരുത്’’ എന്നാണ് മക്കൾ രണ്ടും പറഞ്ഞത്. നേരത്തെയും പല പ്രപ്പോസൽസും വന്നപ്പോഴും,‘‘അമ്മ ഒറ്റയ്ക്കാവുന്നത് ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്ന കാര്യമല്ല. ഒരു തീരുമാനം എടുക്കണം’’ എന്നവർ പറഞ്ഞിട്ടുണ്ട്. ഇത് എല്ലാം കൊണ്ടും ഒത്തു വന്നപ്പോൾ അവർക്കും വലിയ സന്തോഷമായി. ദേവ ആദ്യം തന്നെ തന്റെ മക്കളുമായി സംസാരിച്ചിട്ട് ആണ് തീരുമാനം എടുത്തത്.
താനും അദ്ദേഹവും മറ്റൊരു ഫ്ലാറ്റിലാണ് മക്കൾ തന്റെ അമ്മയ്ക്കൊപ്പവും ആണ്. മക്കളുടെ വ്യക്തി സ്വാതന്ത്യം മുൻനിർത്തിയാണ് ഈ തീരുമാനം എടുത്തത്. അദ്ദേഹം അമേരിക്കയിലേക്ക് മടങ്ങിയാൽ താൻ മക്കൾക്കൊപ്പമാകും മുഴുവൻ സമയവും. അഭിനയരംഗത്തും തുടരും എന്നും യമുന അറിയിച്ചു.