തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ പ്രിയ താരമാണ് തമന്ന. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. നിരവധി കഥാപാത്രങ്ങളാണ് താരം തന്റെ അഭിനയ ജീവിതത്തിനിടയ്ക്ക് ആഘോഷമാക്കി തീർത്തത്. മുന്‍പ് ചെയ്തതില്‍ നിന്നും എന്നാല്‍ അടുത്തകാലത്തായി തമന്ന ചെയ്ത് വരുന്ന കഥാപാത്രങ്ങള്‍ വളരെ വ്യത്യസ്തമാണ്. അത്തരം കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് താരത്തിന് വ്യക്തമായ കാരണവുമുണ്ട്.
നിലവില്‍ സിനിമയില്‍ പ്രധാനമായ കാര്യം നിങ്ങള്‍ ഏത് തരത്തിലുള്ള അഭിനേത്രിയാണെന്നതാണ്. അല്ലാതെ കഥാപാത്രത്തിന്റെ പുറം മോഡി മാത്രമല്ല പ്രധാനമെന്നാണ് തമന്ന പറയുന്നത്. അത്തരമൊരു വ്യത്യസ്ത കഥാപാത്രമാണ് തന്റെ ബോളിവുഡ് ചിത്രമായ ബോലി ചൂഡിയയില്‍ ഉള്ളതെന്നാണ് തമന്ന പറയുന്നത്.
ഉത്തര്‍ പ്രദേശ് കേന്ദ്രീകരിച്ചാണ് ഷമാസ് സിദ്ദിഖി സംവിധാനം ചെയ്യുന്ന ബോലേ ചൂഡിയയുടെ പ്രധാന ലൊക്കേഷന്‍. സിനിമയുടെ ഇതിവൃത്തം എന്ന് പറയുന്നത് ഒരു വള കച്ചവടക്കാരന്റെയും ഗ്രാമീണ പെണ്‍കുട്ടിയുടെയും പ്രണയമാണ്. നവാസുദ്ദീന്‍ സിദ്ദിഖിയാണ് തമന്ന ഇതുവരെ ചെയ്യാത്ത കഥാപാത്രം എന്നതിലുപരി താരത്തെ സിനിമയിലേക്ക് ആകര്‍ഷിച്ചത്. അദ്ദഹം വളരെ ലളിതനായ ഒരു വ്യക്തിയാണ്. അതിനാല്‍ തന്നെ ഇടപെഴകുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പിന്നെ വളരെ നന്നായി അഭിനയിക്കുന്നവര്‍ക്കൊപ്പം സിനിമ ചെയ്യുമ്പോള്‍ അത് നല്ലൊരു അനുഭവം തന്നെയായിരിക്കുമെന്നാണ് തമന്ന നവാസുദ്ദീന്‍ സിദ്ദിഖിയെ കുറിച്ച് വെളിപ്പെടുത്തിയതും.