Latest News

സിനിമ ഉപേക്ഷിച്ചതില്‍ എനിക്ക് നഷ്‌ടബോധമില്ല; തുറന്ന് പറഞ്ഞ് ശാലിനി

Malayalilife
സിനിമ ഉപേക്ഷിച്ചതില്‍ എനിക്ക് നഷ്‌ടബോധമില്ല; തുറന്ന് പറഞ്ഞ് ശാലിനി

ഫാസില്‍ മലയാളത്തിനു എന്റെ മാമാട്ടിക്കുട്ടിയമ്മയ്‌ക്ക് ' എന്ന ചിത്രത്തിലൂടെ സമ്മാനിച്ച താരമാണ് ശാലിനി.  തമിഴിന്റെ മരുമകള്‍ കൂടിയായ ശാലിനി ബാലതാരമായി എത്തി പിന്നീടു മലയാളത്തിലും തമിഴിലും നായിക പദവി സ്വന്തമാക്കിയിരുന്നു.  അഭിനയത്തില്‍ നിന്നും നടന്‍ അജിത്തു മായുള്ള വിവാഹത്തോടെ നടി പിന്മാറി.  ശാലിനി അഭിനയം എന്നാല്‍ തിരക്കുള്ള നായികാ പദവിയില്‍ ഇരുന്ന സമയത്ത് തന്നെ ഉപേക്ഷിച്ചതില്‍ ആരാധകരും ഏറെ  നിരാശയിലായി. എന്തുകൊണ്ട് നിറുത്തി എന്ന ചോദ്യം  ഇപ്പോഴും ആരാധകരുടെ ഭാഗത്ത് നിന്ന് ഉയരുകയാണ്. എന്നാൽ ഇപ്പോൾ ഒരു മാധ്യമത്തിന്  നൽകിയ അഭിമുഖത്തിലൂടെ  ശാലിനിതന്നെ അതിന് ഉത്തരം പറയുകയാണ്.

'അജിത്തുമായുള്ള ജീവിതം തീരുമാനിച്ചതോടെ സിനിമയേക്കാള്‍ കൂടുതല്‍ പരിഗണന ജീവിതത്തിന് നല്‍കണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് അഭനയം നിറുത്താമെന്ന് തീരുമാനിച്ചത്. സിനിമ ഉപേക്ഷിച്ചതില്‍ എനിക്ക് നഷ്‌ടബോധമില്ല. ഒരു കുടുംബിനിയായിട്ടുള്ള ജീവിതം എനിക്ക് സിനിമയില്‍ നിന്ന് കിട്ടിയതിനേക്കാള്‍ സന്തോഷവും സംതൃപ്തിയും നല്‍കിയിട്ടുണ്ട്. പരസ്‌പരം ബഹുമാനം കൊടുക്കുന്നവരാണ് ഞാനും അജിത്തും. എന്റെ ഇഷ്‌ടങ്ങള്‍ക്കോ ആഗ്രഹങ്ങള്‍ക്കോ അജിത്ത് ഒരിക്കലും എതിര് പറയാറില്ല. അജിത്തിന് സിനിമയേക്കാള്‍ താല്‍പര്യം ബൈക്ക് റേസ്, കാര്‍ റേസ്, എന്‍ജിന്‍ സെറ്റ് ചെയ്‌ത് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച്‌ മിനിയേച്ചര്‍ വിമാനങ്ങള്‍ പറത്തുകയൊക്കെയാണ്.' 

കുടുംബ വിഷയങ്ങളിലും കുട്ടികളുടെ കുടുംബകാര്യത്തിലുമൊക്കെ പ്രത്യേകം ശ്രദ്ധ വയ്ക്കുന്ന അജിത് മക്കള്‍ പഠിക്കുന്ന സ്‌കൂളിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ താല്‍പര്യം കാണിക്കാറുണ്ട് എന്നാല്‍ പൊതുവായി പൊതുപരിപാടികളും മറ്റുചടങ്ങുകളും താരം ഒഴിവാക്കുകയും ചെയ്യും. ഇതിനു പിന്നിലെ കാരണം നമ്മളാല്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവരുതെന്ന അജിത്തിന്റെ പോളിസിയാണെന്നും ശാലിനി പറയുന്നു.

Actress shalini words about cinema

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES