ആ കുത്തുവാക്കുകളൊന്നും ഞാൻ കാര്യമായി എടുത്തില്ല; മക്കളുടെ കാര്യങ്ങളിൽ ചില സമയങ്ങളിൽ ഞാൻ സ്ട്രിക്ട് ആകാറുണ്ട്: ശരണ്യ മോഹൻ

Malayalilife
topbanner
ആ കുത്തുവാക്കുകളൊന്നും ഞാൻ കാര്യമായി എടുത്തില്ല; മക്കളുടെ കാര്യങ്ങളിൽ ചില സമയങ്ങളിൽ ഞാൻ സ്ട്രിക്ട് ആകാറുണ്ട്: ശരണ്യ മോഹൻ

രുകാലത്ത് തമിഴിലും മലയാളത്തിലും തിളങ്ങി നിന്ന നായികയാണ് ശരണ്യ മോഹന്‍. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം 2019 ജനുവരിയില്‍ ഒരു പെണ്‍കുഞ്ഞിനു കൂടി ജന്മം നല്‍കിയിരുന്നു. തന്റെ രണ്ടുമക്കളുടെയും ഭര്‍ത്താവിന്റെയും വിശേഷങ്ങളും ശരണ്യ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ശരണ്യയുടെ ഭര്‍ത്താവ് ഡോ. അരവിന്ദും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്നാൽ ഇപ്പോൾ താരം തന്റെ പ്രസവത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

പ്രസവം കഴിഞ്ഞപ്പോൾ 58 കിലോ ആയിരുന്നു ശരീരഭാരം. പ്രസവം കഴിഞ്ഞ് ശരീരത്തിന്റെ ഭംഗി നഷ്ടമാകുമെന്ന് കരുതി കുഞ്ഞിനെ മുലയൂട്ടാതെ ഇരിക്കരുത്. മൂത്ത കുട്ടിയ്ക്ക് രണ്ട് വയസ് വരെ പാൽ കൊടുത്തിരുന്നു. അതിന് ശേഷം മുൻപത്തെ പോലെ ലൈറ്റായി ഭക്ഷണം കഴിക്കാൻ തുടങ്ങി. ഡാൻസ് പ്രാക്ടീസും ഭക്ഷണ നിയന്ത്രണവും യോഗയുമൊക്കെ തുടങ്ങിയപ്പോൾ ശരീരഭാരം കുറയാൻ തുടങ്ങി. രണ്ടാമത് ഗർഭിണിയായപ്പോഴും ഇഷ്ടമുള്ള ഭക്ഷണം കഴിക്കുമായിരുന്നു. പക്ഷേ കുറഞ്ഞ അളവിൽ മാത്രമായിരിക്കും.

ചില ഭക്ഷണങ്ങൾക്ക് പകരം ആരോഗ്യകരമായത് കഴിക്കുന്നത് പതിവാക്കി. പ്രസവത്തിന്റെ തലേന്ന് വരെ കുട്ടികളെ ഡാൻസ് പഠിപ്പിച്ചിരുന്നു. സ്റ്റെപ്പുകളൊക്കെ കാണിച്ച് കൊടുത്ത് അവരെ കൊണ്ടത് പോലെ ചെയ്യിപ്പിക്കുയേ വഴിയുള്ളു. സുഖപ്രസവമാകുമെന്ന് കരുതി കുനിഞ്ഞ് മുറ്റം തൂക്കുകയും തറ തുടയ്ക്കുകയുമൊക്കെ ചെയ്തിരുന്നു. ന്നെിട്ടും സിസേറിയനായി. അത് കൊണ്ട് ആദ്യത്തെ ആറ് മാസം ഒന്നും വ്യായമം ചെയ്തില്ല. കുഞ്ഞിന് മുലയൂട്ടുന്നത് കൊണ്ട് നന്നായി ഭക്ഷണവും കഴിച്ചു. സോഷ്യൽ മീഡിയയിൽ ഫോട്ടോസ് ഇടാൻ തുടങ്ങിയതോടെ എല്ലാവരും വണ്ണം കൂടി പ്രായമായി എന്നൊക്കെ പറയാൻ തുടങ്ങി. ആ കുത്തുവാക്കുകളൊന്നും ഞാൻ കാര്യമായി എടുത്തില്ല. മക്കളുടെ കാര്യങ്ങളിൽ ചില സമയങ്ങളിൽ ഞാൻ സ്ട്രിക്ട് ആകാറുണ്ട്. ഓൺലൈൻ ക്ലാസിനല്ലാതെ എല്ലാ സമയവും ഫോൺ കൈയിൽ കൊടുക്കാറില്ല. അതുപോലെ ടിവി കാണിച്ചും ഫോൺ കൈയിൽ കൊടുത്തും ഭക്ഷണം കഴിപ്പിക്കാറില്ല. എന്നാൽ എല്ലാ കാര്യത്തിലും നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാറില്ല. ആവശ്യത്തിന് സ്വാതന്ത്ര്യവും അനുവദിക്കണം.

Actress saranya mohan words about delivery and diet

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES