ബാലതാരമായി എത്തി മലയാള സിനിമയില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് സാനിയ ഇയ്യപ്പന്‍. സിനിമകളെക്കാള്‍ ഫോട്ടോഷൂട്ടുകളാണ് താരം അധികവും നടത്താറുള്ളത്.അഭിനയത്തെക്കാള്‍ മികച്ച ഒരു നര്‍ത്തകി കൂടിയാണ് സാനിയ ഇയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെയാണ് താരം അഭിനയത്തിലേക്ക് എത്തുന്നത്. നിര്‍ത്തത്തിനും അഭിനയത്തിനും പുറമേ യൂട്യൂബ് ചാനലുമായി സജീവയാണ് താരം. എന്നാൽ ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കന്നി വോട്ട് ചെയ്യാനുള്ള ഒരുക്കത്തിലാണ് സാനിയ ഇയ്യപ്പന്‍. ആദ്യമായി വോട്ട് ചെയ്യാൻ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ സാനിയ.
ആദ്യത്തെ വോട്ടാണെന്ന് അറിയാം. പതിനെട്ട് വയസ് പൂര്‍ത്തിയായി. ഇങ്ങോട്ട് വരുന്നതിന് മുമ്ബ് ഇലക്ഷന്‍ ഐഡിയും മറ്റുമുള്ള കാര്യങ്ങളും റെഡിയാക്കി. ഇനി പോയിട്ട് വേണ്ം ആര്‍ക്ക് വോട്ട് ചെയ്യണം എന്ത് ചെയ്യണം എന്നൊക്കെ ആലോചിക്കാന്‍. പ്രത്യേകിച്ച് രാഷ്ട്രീയ പാര്‍ട്ടികളൊന്നും ഇല്ലെന്നും അച്ഛനും അമ്മയും ആരെ പറയുന്നുവോ അവര്‍ക്ക് വോട്ട് ചെയ്യും. എല്ലാവരും കൈയ്യില്‍ മഷി പുരട്ടി ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലുമൊക്കെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് പോലെ അങ്ങനെ പോസ്റ്റണമെന്ന് ആഗ്രഹമുണ്ടെന്നും സാനിയ പറഞ്ഞു.
അതേസമയം സാനിയ ഇപ്പോൾ കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്. തൊടുപുഴയില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. എന്നാൽ അടുത്തിടെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് കൊണ്ടാണ് താരം ആരാധകർക്ക് ഇടയിൽ സജീവയായത്.