അമ്പതാം പിറന്നാൾ ആഘോഷമാക്കി രമ്യ കൃഷ്ണന്‍; ചിത്രങ്ങള്‍ വൈറൽ

Malayalilife
topbanner
അമ്പതാം പിറന്നാൾ ആഘോഷമാക്കി  രമ്യ കൃഷ്ണന്‍; ചിത്രങ്ങള്‍ വൈറൽ

തെന്നിന്ത്യന്‍ സിനിമയുടെ നീലാംബരിയാണ് നടി രമ്യ കൃഷ്‍ണൻ. നിരവധി ശക്തമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്ക് സമ്മാനിച്ചത്. എന്നാൽ ഇപ്പോൾ തന്റെ അമ്പതാം പിറന്നാള്‍ താരം ആഘോഷമാക്കിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.  താരം തന്റെ  ജന്മദിന മാഘോഷിച്ചിരിക്കുന്നത് 
തന്റെ കുടുംബത്തിനൊപ്പമാണ്.  ഇതിനോടകം തന്നെ  സോഷ്യല്‍ മീഡിയയില്‍ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ വൈറലാണ്.

 നിരവധി പേർ ആണ് താരത്തിന് ആശംസകൾ നേർന്ന്  രംഗത്തെത്തിയിരുന്നത്. 1970 സെപ്തംബര്‍ 15 ന് ചെന്നൈയിലാണ് രമ്യ കൃഷ്ണന്റെ ജനനം.  രമ്യ തന്റെ അഭിനയ ജീവിതത്തിന് 13 വയസ്സുള്ളപ്പോഴാണ് തുടക്കം കുറിച്ചതും. വെള്ളൈ മനസു എന്ന ചിത്രമാണ് താരത്തിന്റെ ആദ്യ സിനിമ. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ചിത്രങ്ങളിലും മികച്ചൊരു നര്‍ത്തകി കൂടിയായ രമ്യ കൃഷ്ണന്‍ അഭിനയിച്ചിട്ടുണ്ട്.  ഇതിനോടകം 200 ല്‍ അധികം സിനിമകളില്‍ വിവിധ ഭാഷകളിലായി രമ്യാ കൃഷ്ണന്‍ അഭിനയിച്ചിട്ടുണ്ട്. ഒരേ കടല്‍, ഒന്നാമന്‍, കാക്കകുയില്‍, മഹാത്മ, നേരം പുലരുമ്പോള്‍, ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍, ആര്യന്‍, ആടുപുലിയാട്ടം, ആകാശഗംഗ 2 തുടങ്ങി മുപ്പതിലധികം മലയാളം ചിത്രങ്ങളിലും താരം  ശ്രദ്ധ നേടിയിട്ടുണ്ട്.

മികച്ച അഭിനേത്രിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം (1999 , 2009) , തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച അഭിനേത്രിക്കുള്ള പ്രത്യേക പുരസ്‌കാരം  (1999 ) നന്ദി പുരസ്‌കാരം (1998 ,  2009) തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍  രമ്യാ കൃഷ്ണനെ തേടി എത്തുകയും ചെയ്തിട്ടുണ്ട്.

മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍, രജനികാന്ത്, ചിരംജീവി, ശിവാജി ഗണേശൻ, ജയ്ശങ്കർ, എൻ‌ടി‌രാമ റാവു, അക്കിനേനി നാഗേശ്വര റാവു, അക്കിനേനി നാഗാർജുന, നാഗേഷ്, എം‌എൻ നമ്പ്യാർ, ധർമേന്ദ്ര, നന്ദമുരി ബാലകൃഷ്ണ, നന്ദമുരി ഹരികൃഷ്ണൻ, രാജ്‌പ്രഷ്, രാജ്കുമാർ, ശിവരാജ്കുമാർ, സുദീപ്, സുമൻ, സത്യരാജ്, വിജയകാന്ത്, മഹേഷ് ബാബു, ശ്രീകാന്ത്, ചിരഞ്ജീവി, മോഹൻ ബാബു, , ശരത് കുമാർ, എൻ ടി രാമ റാവു ജൂനിയർ, അക്കിനേനി നാഗ ചൈതന്യ, കാർത്ത് , ജയറാം, അഖിൽ അക്കിനേനി, ഗോവിന്ദ, ഷാരൂഖ് ഖാൻ,  തുടങ്ങി ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെയും കൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാനും  രമ്യ കൃഷ്ണന് സാധിച്ചിട്ടുണ്ട്. രജനികാന്തിനൊപ്പമുള്ള പടയപ്പ എന്ന സിനിമ രമ്യയുടെ കരിയറിലെ ബ്രേക്കിംഗ് റോള്‍ കൂടിയായിരുന്നു.

Actress ramya krishnan celebrate 50th birthday

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES