Latest News

ഞാനാ തൊഴിയ്ക്ക് വേണ്ടി കാത്തു നില്‍ക്കുകയായിരുന്നു; ആസിഫിനെ ചെവിയടക്കി അടിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തി നടി രജിഷ വിജയൻ

Malayalilife
ഞാനാ തൊഴിയ്ക്ക് വേണ്ടി കാത്തു നില്‍ക്കുകയായിരുന്നു; ആസിഫിനെ ചെവിയടക്കി അടിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തി നടി  രജിഷ വിജയൻ

ദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ ജോഡികളായി എത്തിയ താരങ്ങളാണ് ആസിഫ് അലിയും രജീഷ് വിജയനും. ഇരുവർക്കും നിരവധി ആരാധകരാണ് ഉള്ളത്. എന്നാൽ ഇപ്പോൾ ഒരിടവേളയ്ക്ക് ശേഷം ഇരുവരും ആരാധകർക്ക് മുന്നിൽ ഒന്നിച്ച് എത്തുകയാണ്. എല്ലാം ശരിയാകും എന്ന ചിത്രത്തിലൂടെയാണ് ഹിറ്റ് ജോഡി വീണ്ടും ഒരുമിക്കുന്നത്.  ചിത്രത്തിലെ രംഗത്തെക്കുറിച്ചുള്ള ആസിഫ് അലിയുടേയും രജിഷയുടേയും വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

ക്യാമറ റോള്‍ ചെയ്ത് കഴിഞ്ഞിട്ട് അഞ്ച് സെക്കന്റ് കഴിഞ്ഞിട്ടാണ് ചവിട്ടേണ്ടത്. ഞങ്ങള്‍ ഉറങ്ങി കിടക്കുന്നത് എസ്റ്റാബ്ലിഷ് ചെയ്യാനാണ് ആ അഞ്ച് സെക്കന്റ്. പക്ഷെ ഈ അഞ്ച് സെക്കന്റില്‍ അവളുടെ മനസില്‍ ഓടുന്നത് എനിക്ക് കേള്‍ക്കാം. എന്നെ ചവിട്ടാനൊരു തയ്യാറെടുപ്പുണ്ട്. ഇപ്പോ തരാടാ ഇപ്പോ തരാടാ എന്ന് പറയുന്നത്. അങ്ങനെ ചവിട്ടി, ഞാന്‍ വീണു. എഴുന്നേറ്റ് വന്ന് ഡയലോഗും പറഞ്ഞു. ഫസ്റ്റ് ടേക്കില്‍ തന്നെ ഓക്കെയായി. പക്ഷെ ഇവള്‍ക്കത് വിശ്വസിക്കാന്‍ പറ്റുന്നില്ല. ശരിയായില്ല ഒന്നുകൂടെ പോകാം എന്നാണ് പറയുന്നത്. അങ്ങനെ ഒന്നൂകൂടെ ഷൂട്ട് ചെയ്യിപ്പിച്ചു. ഇവള്‍ എന്നെ ഒന്നുകൂടെ ചവിട്ടി. എന്നായിരുന്നു ആസിഫ് അലി എല്ലാം ശരിയാകും സിനിമയെ രംഗത്തെക്കുറിച്ച് പറഞ്ഞത്. രജിഷയുടെ കഥാപാത്രം ആസിഫ് അലിയുടെ കഥാപാത്രത്തെ ചവിട്ടുന്ന രംഗം ചിത്രത്തിന്റെ ട്രെയിലറിലുമുണ്ടായിരുന്നു.

തിരിച്ച് ചവിട്ടാടോ അടിക്കാനോ അവസരം കിട്ടിയിരുന്നോ? എന്ന അവതാരകയുടെ ചോദ്യത്തിന് അതേ ഒള്ളൂവെന്നായിരുന്നു രജിഷയുടെ മറുപടി. എപ്പോഴും അതാണെന്നും താരം പറയുന്നു. അതിന് എനിക്കൊരു സീനിന്റെ ആവശ്യമില്ലെന്നായിരുന്നു ചിരിച്ചു കൊണ്ട് ആസിഫ് പ്രതികരിച്ചത്. ദൂരത്തൂടെ പോയാല്‍ ഇവിടെയിരുന്ന് എന്നെ ആക്കുന്നത് എനിക്ക് അറിയാം. ഞാനാ തൊഴിയ്ക്ക് വേണ്ടി കാത്തു നില്‍ക്കുകയായിരുന്നുവെന്നും രജിഷ പറഞ്ഞു ഇതുപോലെ തന്നെയായിരുന്നു കരിക്കിന്‍ വെള്ളത്തിലെ അടിയ്ക്കും ഞാന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് രജിഷ പറഞ്ഞപ്പോള്‍ കരിക്കിന്‍ വെള്ളത്തില്‍ നല്ല കലക്കന്‍ അടി ആയിരുന്നുവെന്ന് ആസിഫും സമ്മതിക്കുന്നുണ്ട്. പിന്നാലെ രജിഷ ആ അടിയെക്കുറിച്ചും മനസ് തുറക്കുന്നുണ്ട്.

അതെന്താണെന്ന് വച്ചാല്‍, ആദ്യം നമ്മള്‍ റിഹേഴ്‌സല്‍ പോയിരുന്നു. അടിക്കാനായി കൈ പൊങ്ങിയതും റഹ്‌മാന്‍ കട്ട് പറഞ്ഞു. പക്ഷെ ഞാന്‍ കേട്ടുവെങ്കിലും കൈ പൊങ്ങി പോയി, ഇനി നിര്‍ത്താന്‍ പറ്റില്ല. ആസി കേള്‍ക്കുകയും തിരിയുകയും ചെയ്തു. നേരെ ചെവിക്കുറ്റിയ്ക്ക് തന്നെ കിട്ടി. ചൊവി ചുവന്നു പോയി. ആസി ഒരൊറ്റ പോക്കാണ്. ഞാന്‍ കരുതി തീര്‍ന്നെന്ന്. പക്ഷെ ആസി തിരിച്ചുവന്ന് സംസാരിച്ചത് വളരെ സ്‌പോര്‍ട്ടീവായിട്ടാണ്. ഇനിയെങ്ങനെയാണ് എന്ന് ചോദിച്ചപ്പോള്‍ നീ അടിച്ചോ കുഴപ്പമില്ലെന്നായിരുന്നു പറഞ്ഞത്. അങ്ങനെ രണ്ട് അടി അടിച്ചിട്ടുണ്ട്. എന്നായിരുന്നു രജിഷയുടെ വാക്കുകള്‍. അതേസമയം ഇത്തരം രംഗങ്ങള്‍ എങ്ങനെ കൂള്‍ ആയി ചെയ്യാന്‍ സാധിക്കുന്നുവെന്ന ചോദ്യത്തിനും ആസിഫപ് മറുപടി നല്‍കുന്നുണ്ട്.

Actress rajisha vijan words about asif ali

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES