മയക്കുമരുന്ന് കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി കര്‍ണാടക ക്രൈംബ്രാഞ്ച്. കന്നഡ സിനിമാതാരം രാഗിണി ദ്വിവേദിയോട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് നടപടി. നടിയുടെ ഭര്‍ത്താവായ ആര്‍ടിഒ ഓഫീസറോടും അന്വേഷണ ഉദ്യോ?ഗസ്ഥന്‍ മുന്‍പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ പേര്‍ കേസില്‍ അറസ്റ്റിലാകാനുണ്ടെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോ?ഗസ്ഥര്‍ സൂചിപ്പിക്കുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികള്‍ നല്‍കിയ വിവരങ്ങളനുസരിച്ചു കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും എന്‍സിബി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് ഇനി പരിഗണിക്കുന്നത് സെപ്റ്റംബര്‍ 9 നാണ്. അനിഖയാണ് കേസില്‍ ഒന്നാം പ്രതി. അനൂപാണ് രണ്ടാം പ്രതി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ പേര് കൂടി പരാമര്‍ശിക്കപ്പെട്ടതോടെ വലിയ വിവാദങ്ങളിലേക്കാണ് കേസ് പോകുന്നത്.