തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയായ നടിയാണ് മീര മിഥുൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിക്കുകയും ചെയ്‌തു. ഒരു നടി എന്നതിലുപരി താരം ഒരു മോഡൽ കൂടിയാണ്. എന്നാൽ ഇപ്പോൾ പീഡനക്കേസിൽ പ്രതിയായതിനെ തുടർന്ന് രാജ്യം വിട്ട ആൾദൈവം നിത്യാനന്ദയെ പ്രകീർത്തിച്ച് നടി മീര മിഥുൻ. ഉടൻ തന്നെ നിത്യാനന്ദ സ്വയം പ്രഖ്യാപിച്ച രാജ്യമായ കൈലാസയിലേയ്ക്ക് സന്ദർശനം നടത്തുമെന്നും നടി ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്‌തു.
‘എല്ലാവരും അദ്ദേഹത്തെ കളിയാക്കുന്നു, കുറ്റം പറയുന്നു, മാധ്യമങ്ങൾ വരെ അദ്ദേഹത്തിനെതിരാണ്. പക്ഷേ ഇന്ന് അദ്ദേഹം പുതിയ രാജ്യം തന്നെ സൃഷ്ടിച്ചിരിക്കുന്നു. ദിവസംചെല്ലുന്തോറും അദ്ദേഹത്തിന്റെ ശക്തി കൂടുന്നു. കൈലാസം സന്ദർശിക്കാൻ ആഗ്രഹം തോന്നുന്നു. സ്നേഹം മാത്രം നിത്യാനന്ദ ജീ' എന്നും മീര ട്വിറ്ററിലൂടെ കുറിച്ചു.ആള്‍ ദൈവമെന്ന് അറിയപ്പെടുന്ന നിത്യാനന്ദയുടെ വലിയ ഒരു ആരാധിക കൂടിയാണ് നടി മീര. നടി സമൂഹമാധ്യമങ്ങളിലൂടെ ഇതിനു മുമ്പും നിത്യാനന്ദയെ പ്രകീർത്തിച്ച് എത്തിയിട്ടുണ്ട്.
ഇക്വറോഡിലെത്തി ദ്വീപ് പീഡനക്കേസിൽ കുറ്റാരോപിതനായ നിത്യാനന്ദ വാങ്ങി സ്വന്തം രാജ്യം സ്ഥാപിച്ചെന്നും അതോടൊപ്പം സ്വന്തമായി പാസ്പോർട്ടും മന്ത്രിസഭയും അവിടെ ഉണ്ട് എന്ന തരത്തിലാണ് മാധ്യമങ്ങളിൽ നിത്യാനന്ദയെ കുറിച്ച് പ്രചരിക്കുന്ന വാർത്ത. സ്വന്തം രാജ്യത്തെ’ നിത്യാനന്ദ കൈലാസ’ എന്നാണ് അഭിസംബോധന ചെയ്യുന്നത്.