Latest News

ഫേസ്ബുക് അക്കൗണ്ട് ഇല്ല; എന്റെ വിശേഷങ്ങള്‍ അറിഞ്ഞിട്ട് ആര്‍ക്കും ഒന്നും നേടാനില്ല; തുറന്ന് പറഞ്ഞ് നടി മായ വിശ്വനാഥ്

Malayalilife
ഫേസ്ബുക് അക്കൗണ്ട് ഇല്ല; എന്റെ വിശേഷങ്ങള്‍ അറിഞ്ഞിട്ട് ആര്‍ക്കും ഒന്നും നേടാനില്ല; തുറന്ന് പറഞ്ഞ് നടി മായ വിശ്വനാഥ്

ലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നടി മായ വിശ്വനാഥ്. നിരവധി പരമ്പരകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. താരം അടുത്തിടെ സിനിമയിൽ നിന്നും സീരിയലിൽ നിന്നുമെല്ലാം വിട്ടു നിന്നിരുന്നു. എന്നാൽ ഇപ്പോൾ താരം തന്റെ ഇടവേളയെ കുറിച്ചും തിരിച്ചു വരവിനെ കുറിച്ചുമെല്ലാം തന്നെ താരം തുറന്ന് പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

ഏഴുവര്‍ഷമായി ലൈംലൈറ്റില്‍ ഞാന്‍ ഇല്ല. പക്ഷേ അതിനു പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ഇല്ല. ആരും എന്നെത്തേടി വന്നില്ല അത്രതന്നെ. അതേസമയം ഇപ്പോള്‍ ലാലേട്ടന്റെ ആറാട്ട് എന്ന സിനിമയിലൂടെ മടങ്ങിവരികയാണ്, ഇങ്ങനെ ഇടയ്ക്കിടെ സിനിമകള്‍ കിട്ടാറുണ്ട്. ചെറുതും വലുതുമായ വേഷങ്ങള്‍. പ്രിയങ്കരി എന്ന സീരിയലിലും അഭിനയിക്കുന്നു.  കൂടാതെ മൂന്ന് സിനിമകളിലും കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഞാന്‍ അഭിനയം നിര്‍ത്തിയിട്ടൊന്നും ഇല്ല. 26 വര്‍ഷമായി ഞാന്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. അപ്പൊ എല്ലാവര്‍ക്കും അറിയാം. ഇതുതന്നെയാണ് എന്റെ മേഖല. ഒരു ഉയര്‍ച്ചയുണ്ടെങ്കില്‍ ഒരു താഴ്ചയും ഉണ്ടല്ലോ.

ഒരു താഴ്ച ഉണ്ടാകുന്നത് നല്ലതാണ്. അപ്പോള്‍ നമുക്ക് പലരെയും തിരിച്ചറിയാന്‍ കഴിയും. നമ്മുടെ മനഃസ്ഥിതിയിലും കാഴ്ചപ്പാടിലും ഒക്കെ മാറ്റം വരുത്താനും കഴിയും. ഞാന്‍ എല്ലാകാര്യങ്ങളും പോസിറ്റീവ് ആയി എടുക്കുന്ന ആളാണ്. സൂര്യകാന്തി എന്ന സീരിയല്‍ ഇതിനിടെ ചെയ്തിരുന്നു. പക്ഷേ അത് ഇടയ്ക്കു വച്ച് നിന്നുപോവുകായിരുന്നു. കൊറോണ സമയത്താണ് അത് നിന്നുപോയത്, കൂടുതല്‍ ആര്‍ട്ടിസ്റ്റുകളും കേരളത്തിന് പുറത്തുള്ളവരായിരുന്നു. അവര്‍ക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടാകാം പരമ്പര നിര്‍ത്തി പോകാനുള്ള കാരണം. ഇപ്പൊ പല ചാനലുകളുടെയും അവസ്ഥ അതാണ്. മലയാളം പറയാന്‍ അറിയാത്തവരാണ് കൂടുതലും സീരിയലില്‍ അഭിനയിക്കുന്നത്. സോഷ്യല്‍ മീഡിയ അധികം ഉപയോഗിക്കാറില്ല. അതുകൊണ്ടു പലകാര്യങ്ങളും ഞാന്‍ അറിയാറില്ല.

ഫേസ്ബുക് അക്കൗണ്ട് ഇല്ല. ഒരുപാട് ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ട്, അതൊന്നും എന്റേതല്ല. എനിക്ക് നേരിട്ട് സംസാരിക്കാനാണ് ഇഷ്ടം. സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. ഞാന്‍ ഇന്നുവരെ ഇന്റര്‍വ്യൂ ഒന്നും കൊടുത്തിട്ടില്ല. എന്റെ വിശേഷങ്ങള്‍ അറിഞ്ഞിട്ട് ആര്‍ക്കും ഒന്നും നേടാനില്ല. മറ്റുള്ളവര്‍ക്ക് എന്തെങ്കിലും മോട്ടിവേഷന്‍ കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്റെ സ്റ്റോറി മറ്റുള്ളവര്‍ അറിഞ്ഞിട്ടു എന്തുകാര്യം. എന്റെ പുതിയ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത് എന്റെ ചേച്ചിയുടെ മകന്‍ ആണ്. അവന്‍ എനിക്കായി ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതില്‍ ഫോട്ടോസ് പോസ്റ്റ് ചെയ്യുകയായിരുന്നു. അത് കണ്ടിട്ട് ഒരുപാടുപേര്‍ വിളിക്കുന്നുണ്ട്.

ആറാട്ടാണ് ഇപ്പോള്‍ ചെയ്തു കഴിഞ്ഞത്. ചെറിയ വേഷം. അത് ഒരു മാസ്സ് പടം ആണ്, ഒരുപാട് വന്‍ താരങ്ങള്‍ ഉണ്ട്. ലാലേട്ടന്റെ അഭിനയത്തിലെ എല്ലാ കഴിവുകളും പുറത്തെടുക്കുന്ന ചിത്രമായിരിക്കും ആറാട്ട്. പാലക്കാട് പ്രകൃതിരമണീയമായ ഒരു സ്ഥലത്താണ് ഷൂട്ട് ചെയ്തത്. ഒരു വിനോദയാത്രയ്ക്ക് പോയ മൂഡ് ആയിരുന്നു. പിന്നെ അരൂപി എന്ന ഒരു വെബ് സീരീസും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഞാനാണ് എന്നെത്തന്നെ മോട്ടിവേറ്റ് ചെയ്യുന്നത്. എന്റെ മനസ്സിന് പ്രായമാകാറില്ല. അപ്പോ എന്റെ ശരീരത്തെയും അത് ബാധിക്കാറില്ല.

Actress maya vishwanath words about her life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES