Latest News

എടുത്ത് ചാട്ടമായിരുന്നു; അതിലൊന്നും ഞാൻ ആരെയും കുറ്റം പറയില്ല; ആദ്യ വിവാഹത്തെ കുറിച്ച് പറഞ്ഞ് നടി മല്ലിക

Malayalilife
topbanner
എടുത്ത് ചാട്ടമായിരുന്നു; അതിലൊന്നും ഞാൻ ആരെയും കുറ്റം പറയില്ല; ആദ്യ വിവാഹത്തെ കുറിച്ച്  പറഞ്ഞ് നടി മല്ലിക

ലയാള സിനിമയിലെ ഒരു പ്രമുഖ താര കുടുംബത്തെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് സുകുമാരൻ കുടുംബമാണ്. ഭാര്യ മല്ലികാ സുകുമാരനും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഇരുവരുടെ ഭാര്യമാരും അവരുടെ മക്കളെയും എല്ലാവരും തന്നെ പ്രേക്ഷക മനസ്സുകളിൽ ഓരോ സ്ഥാനങ്ങൾ വഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഈ കുടുംബത്തിൻറെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. എന്നാൽ ഇപ്പോൾ മല്ലികയാകട്ടെ ആദ്യവിവാഹം ഒരു അബദ്ധമാണ് എന്ന് തുറന്ന് പറയുകയാണ്.

എടുത്ത് ചാട്ടമായിരുന്നു, അതിലൊന്നും ഞാൻ ആരെയും കുറ്റം പറയില്ല. അവിടെയൊരു ജീവിതം കിട്ടുന്നില്ലെന്ന് തോന്നി. ഞാൻ എന്ത് തന്നെ ആയാലും എനിക്ക് എന്റേതായൊരു ജീവിതം വേണം. എന്റെ ഭർത്താവ്, കുഞ്ഞുങ്ങൾ ഒക്കെ വലിയൊരു നിർബന്ധമായിരുന്നു. അങ്ങനെ ഞാനൊരു ബന്ധം തിരഞ്ഞെടുത്തു. ബന്ധുക്കൾ എല്ലാം കോഴിക്കോട് ആണ്. അവിടെ പോയി. രണ്ട് മൂന്ന് മാസമൊന്നും കുഴപ്പമില്ലായിരുന്നു. പിന്നെ എന്തോ എന്റെ വീടിനെ കുറിച്ചൊക്കെയുള്ള ഒരു തെറ്റിദ്ധാരണ ആർക്കൊക്കെയോ അവിടെ ഉണ്ടായിരുന്നു.

തെറ്റ് ചെയ്തത് ഞാനാണ്. പിന്നെ എന്റെ അച്ഛൻ ഇങ്ങോട്ട് വന്ന് വിളിക്കണോ? നമ്മൾ സ്വയം ഏറ്റുപറഞ്ഞ് അങ്ങോട്ട് ചെല്ലേണ്ട ബാധ്യതയുള്ള കുട്ടിയാണ് ഞാൻ അന്നേരം. അന്നും ഞാൻ ബോൾഡ് ആണ്. എന്നെ ആരും കൊണ്ട് പോവുന്നില്ല. മുൻപ് പറഞ്ഞതിൽ നിന്നൊക്കെ ഒരുപാട് വ്യതിചലിച്ച്‌ പോവുന്നു എന്ന് തോന്നിയപ്പോൾ എനിക്ക് ചൊറിയൊരു നിരാശ അവിടെ തുടങ്ങി.അവസാനം ജീവിതം തന്നെ മുന്നോട്ട് കൊണ്ട് പോകാൻ പറ്റാത്ത വിധത്തിലേക്ക് കാര്യങ്ങളെത്തി.
 

Actress mallika words about first marriage

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES