Latest News

ഇന്ത്യ- പാക് മത്സരത്തിനിടെ 24 ക്യാരറ്റ് ഗോള്‍ഡ് ഐഫോണ്‍ നഷ്ടമായി;  പരാതിയുമായി ബോളിവുഡ് നടി ഉര്‍വ്വശി റൗട്ടേല; സഹായം അഭ്യര്‍ത്ഥിച്ച് നടിയുടെ പോസ്റ്റ് 

Malayalilife
ഇന്ത്യ- പാക് മത്സരത്തിനിടെ 24 ക്യാരറ്റ് ഗോള്‍ഡ് ഐഫോണ്‍ നഷ്ടമായി;  പരാതിയുമായി ബോളിവുഡ് നടി ഉര്‍വ്വശി റൗട്ടേല; സഹായം അഭ്യര്‍ത്ഥിച്ച് നടിയുടെ പോസ്റ്റ് 

ഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- പാകിസ്ഥാന്‍ ലോകകപ്പ് മത്സരം കാണാന്‍ നിരവധി പേരാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എത്തിയത്. ഇതില്‍ നിരവധി സെലിബ്രിറ്റികള്‍ അടക്കം ഉണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ കളി കാണാന്‍ എത്തിയ ബോളിവുഡ് നടിയുടെ ധര്‍മ്മ സങ്കടമാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കുന്നത്. തന്റെ സ്വര്‍ണ ഐഫോണ്‍ നഷ്ടപ്പെട്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി ഉര്‍വശി റൗട്ടേല.

ഫോണ്‍ നഷ്ടമായെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും ഉര്‍വശി തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. താരത്തിന്റെ പോസ്റ്റിന് പിന്നാലെ ഫോണ്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് അഹമ്മദാബാദ് പൊലീസും രംഗത്തെത്തി.

മത്സരം തുടങ്ങുന്നതിന് മുന്‍പ് സ്റ്റേഡിയത്തില്‍ നിന്നുള്ള വീഡിയോയും താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫോണ്‍ നഷ്ടമായതെന്നാണ് സൂചന'24 കാരറ്റ് ഒര്‍ജിനല്‍ സ്വര്‍ണത്തിലുള്ള എന്റെ ഐ ഫോണ്‍ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നഷ്ടപ്പെട്ടു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കുക'.- എന്നാണ് പോസ്റ്റില്‍ നടി കുറിച്ചത്. 

പോസ്റ്റില്‍ അഹമ്മദാബാദ് പൊലീസില്‍ പരാതി നല്‍കിയ പേപ്പറിന്റെ ചിത്രവും ഉണ്ട്. ഉര്‍വശിയുടെ പോസ്റ്റിന് നിരവധി പ്രതികരണവും ലഭിക്കുന്നുണ്ട്.

Actress loses 24 carat gold iPhone

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES