പേടിച്ചാൽ അത് നിങ്ങളെ വീണ്ടും പേടിപ്പിക്കും എന്നുള്ളത് കൊണ്ട് ആരും ഒരു ശക്തിയ്ക്കും വഴങ്ങി കൊടുക്കരുത്; നടി കങ്കണ റണാവത്തിന് കോവിഡ് സ്ഥിരീകരിച്ചു

Malayalilife
topbanner
പേടിച്ചാൽ അത് നിങ്ങളെ വീണ്ടും പേടിപ്പിക്കും എന്നുള്ളത് കൊണ്ട് ആരും ഒരു ശക്തിയ്ക്കും വഴങ്ങി കൊടുക്കരുത്; നടി കങ്കണ റണാവത്തിന് കോവിഡ് സ്ഥിരീകരിച്ചു

ബോളിവുഡിലെ തന്നെ ശ്രദ്ധേയ നായികയാണ് കങ്കണ റണാവത്, നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം തന്റെതായ അഭിപ്രായങ്ങൾ എല്ലാം തന്നെ യാതൊരു  മടിയും കൂടാതെ തന്നെ തുറന്ന് പറയാറുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന് കോവിഡ് പോസറ്റീവ് ആണ് എന്നുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്. താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ കോവിഡ് പോസിറ്റീവായ വിവരം അറിയിച്ചത്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ താരം ക്വാറന്റെയ്‌നിൽ പ്രവേശിച്ചു.  കോവിഡ് പരിശോധന ശാരീരികാസ്വസ്ഥതകളെ തുടർന്നാണ് കങ്കണാ റണാവത്ത് നടത്തിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണുകളിൽ നേരിയ ക്ഷീണവും ബലഹീനതയും അനുഭവപ്പെട്ടു. ഹിമാചലിലേക്ക് പോകാമെന്ന പ്രതീക്ഷയിലായിരുന്നു, അതിനാൽ ഇന്നലെ കോവിഡ് പരിശോധന നടത്തി. ഇന്ന് പരിശോധനാ ഫലം വന്നു. കോവിഡ് പോസിറ്റീവ് ആണ്. നിലവിൽ ക്വാറന്റീനിലാണ്. ഈ വൈറസ് എന്റെ ശരീരത്തിൽ പാർട്ടി നടത്തുന്ന കാര്യം ഞാൻ അറിഞ്ഞിരുന്നില്ല. ഇപ്പോൾ അറിഞ്ഞ സ്ഥിതിക്ക് എനിക്കറിയാം ഞാൻ അതിനെ ഇല്ലാതെയാക്കും എന്ന്. 

പേടിച്ചാൽ അത് നിങ്ങളെ വീണ്ടും പേടിപ്പിക്കും എന്നുള്ളത് കൊണ്ട് ആരും ഒരു ശക്തിയ്ക്കും വഴങ്ങി കൊടുക്കരുത്. വരൂ നമുക്ക് കോവിഡിനെ നശിപ്പിക്കാം. ഒന്നുമില്ല, ഇത് ചെറിയ ജലദോഷപ്പനി മാത്രമാണ്. മാദ്ധ്യമശ്രദ്ധ കിട്ടി ആളുകളെ പേടിപ്പിക്കുന്നു എന്ന് മാത്രം- കങ്കണ ഇൻസ്റ്റഗ്രാമിൽ  കുറിച്ചു.

Actress kangana ranaut covid positive

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES