മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് ഗ്രേസ് ആന്റണി. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരം ആരാധകർക്ക് മുന്നിലൂടെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ കുമ്പളങ്ങി നൈറ്റ്സ് ഇറങ്ങിയതിന് ശേഷം തനിക്ക് വണ്ണം കൂടുതലാണ് എന്നു പറഞ്ഞവരുണ്ട് എന്നും അതിന്റെ കാരണം എന്താണ് എന്നും തുറന്ന് പറയുകയാണ് താരം.
' കുമ്പളങ്ങി നൈറ്റ്സ് ഇറങ്ങിയതിന് ശേഷം തനിക്ക് വണ്ണം കൂടുതലാണ് എന്നു പറഞ്ഞവരുണ്ട്. അവർക്ക് അറിയില്ല കുമ്പളങ്ങിയിലെ കഥാപാത്രത്തിനു വേണ്ടിയാണ് ഞാൻ വണ്ണം വച്ചതെന്ന്. നമ്മൾ വണ്ണം വയ്ക്കുന്നതിനും മെലിയുന്നതിനും പല കാരണങ്ങളുണ്ടാകാം. ഭക്ഷണം ഇഷ്ടമാണെങ്കിൽ നിങ്ങൾ കഴിക്കുക. മറ്റുള്ളവർ പറയുന്നത് കേട്ട് ഇഷ്ടം മാറ്റിവയ്ക്കേണ്ട. ആളുകളുടെ നെഗറ്റീവ് അഭിപ്രായങ്ങൾ മനസ്സിലേക്ക് എടുത്താൽ അതാലോചിച്ചു വിഷമിക്കാനേ നേരം കാണൂ.
ഒരു കുട്ടി അത്‌ലീറ്റ് ആകാൻ ആഗ്രഹിക്കുന്നു എന്നു വയ്ക്കൂ. 'നീ പി.ടി. ഉഷ ആകാൻ പോകുകയാണോ' എന്നായിരിക്കും ആളുകൾ ചോദിക്കുക. പി.ടി. ഉഷ അത്‌ലീറ്റ് ആ കാൻ ആഗ്രഹിച്ച കുട്ടിയായിരുന്നു എന്ന് ആരും ഓർക്കില്ല. അറിവില്ലായ്മ കൊണ്ടോ ആഗ്രഹിച്ചത് സാധിക്കാതെ പോകുന്നതിന്റെ അസ്വസ്ഥത കൊണ്ടോ ആയിരിക്കാം ആളുകൾ മറ്റുള്ളവരെ കളിയാക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതും. അതിന് ചെവികൊടുക്കാതിരിക്കുകയാണ് നല്ലത്.
ലുക്കുകളെ കുറിച്ചും ഗ്രേസ് പറയുന്നുണ്ട്. പുറത്ത് ഇറങ്ങിയ എല്ല ചിത്രത്തിലും വ്യത്യസ്തമായ ഗെറ്റപ്പിലാണ നടി എത്തിയത്. ''കുമ്പളങ്ങിയിൽ ഡൾ ലുക്ക് ആയിരുന്നു. അതായിരുന്നു കഥാപാത്രത്തിന്റെ മുഖം. ബ്യൂട്ടി പാർലറിൽ പോകരുത്, ത്രെഡ് ചെയ്യരുത് എന്നെല്ലാം പറഞ്ഞിരുന്നു. 'കനകം' ഒഴിച്ചുള്ള മറ്റെല്ലാ ചിത്രത്തിലും ഡീ ഗ്ലാമറൈസ്ഡ് ലുക്ക് ആവശ്യമായിരുന്നു. 'അയ്യോ... എന്നെ ഇങ്ങനെ ആക്കിയല്ലോ' എന്ന് കരുതാറില്ല. മറിച്ച് നല്ല ഒരു കഥാപാത്രം കിട്ടിയല്ലോ എന്ന സന്തോഷമാണ്. 'കനകം' അഭിനയിക്കുമ്പോൾ ഷോർട്ട് ഹെയറായിരുന്നു. വിഗ് വച്ചാണ് അഭിനയിച്ചതെന്നും'' നടി അഭിമുഖത്തിൽ പറയുന്നുണ്ട്.