Latest News

സത്യം പറഞ്ഞാല്‍ എനിക്കൊന്നും ചിന്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലൂടെയാണ് നിവേദിത കടന്നു പോയത്; തുറന്ന് പറഞ്ഞ് നടി ഗോപിക ഉദയന്‍

Malayalilife
സത്യം പറഞ്ഞാല്‍ എനിക്കൊന്നും ചിന്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലൂടെയാണ് നിവേദിത കടന്നു പോയത്; തുറന്ന് പറഞ്ഞ് നടി  ഗോപിക ഉദയന്‍

 കഴിഞ്ഞ ദിവസമായിരുന്നു ആസിഫ് അലി കുഞ്ഞെല്‍ദോയായി എത്തിയ ചിത്രം  തീയേറ്ററുകളിലെത്തിയത്. ആര്‍.ജെ മാത്തുകുട്ടിയായിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. ചിത്രം മാത്തുകുട്ടി  ഒരുക്കിയിരിക്കുന്നത്  കോളെജ് കാലത്ത് നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ്. എന്നാൽ ഇപ്പോൾ ചിത്രത്തില്‍ കുഞ്ഞെല്‍ദോയുടെ നിവേദിതയായി എത്തിയ ഗോപിക ഉദയന്‍ തന്റെ  കഥാപാത്രക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

സത്യം പറഞ്ഞാല്‍ എനിക്കൊന്നും ചിന്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലൂടെയാണ് നിവേദിത കടന്നു പോയത്. ഈ ഒരു അവസ്ഥ എങ്ങനെ അഭിനയിച്ചു ഫലിപ്പിക്കുമെന്നതിനെ കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. നിവേദിത കടന്നു പോയൊരു അവസ്ഥയില്‍ കുടുംബം, സമൂഹം എന്നിങ്ങനെ രണ്ടു ഘടകങ്ങളാണല്ലോ മുമ്പില്‍ വരിക. അത് മനസ്സിലാക്കിയാണ് പെരുമാറിയത്. ഒരു പുതുമുഖത്തിന് ലഭിക്കാവുന്ന ഏറ്റവും നല്ല കഥാപാത്രം തന്നെയായിരുന്നു നിവേദിത. സിനിമയുടെ രണ്ടാം പകുതി ഫുള്‍ കുഞ്ഞെല്‍ദോ, നിവേദിതയാണ്. ഞാന്‍ ഒന്നു പാളിയാല്‍ എല്ലാം തീരും. ആ ബോധ്യമുണ്ടായിരുന്നു. എത്ര ടേക്ക് പോയാലും സാരമില്ലെന്നാണ് ആസിഫിക്ക പറഞ്ഞത്. മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ഗോപിക പറഞ്ഞു.

ചിത്രം തിയറ്ററുകളില്‍ ഡിസംബര്‍ 24നാണ്  റിലീസ് ചെയ്തത്. ഗോപികാ ഉദയനാണ് ചിത്രത്തിലെ നായിക. സിദ്ദീഖ്, രൂപേഷ് പീതാംബരന്‍, രേഖ, അര്‍ജുന്‍ ഗോപാല്‍ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. നടനും ഗായകനും സംവിധായകനുമായ  വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍.

Actress gopika udayan words about kunjeldho movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES