യുവനടന്‍മാരില്‍ പ്രമുഖര്‍ക്കൊപ്പമെല്ലാം നായികയായി എത്തിയിട്ടുള്ള നടിയാണ് അനുശ്രീ. പല സിനിമകളിലും നാടന്‍ കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിച്ചിട്ടുള്ളത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ കൊച്ചിയിലെ സ്വന്തം ഫ്ലാറ്റ് ഏവരെയും പരിചയപ്പെടുത്തി കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടി .
ഡയമണ്ട് നെക്ലേസ് എന്ന ചത്രത്തിലെ കലാമണ്ഡലം രാജശ്രീയെ ആര്‍ക്കും അത്രപെട്ടെന്നൊന്നും തന്നെ മാറാനാകില്ല. ചിത്രത്തില്‍ രാജശ്രീയായി വേഷമിട്ടത് മലയാളി പ്രേക്ഷകരുടെ പ്രിയ താരം അനുശ്രീയാണ്. പിന്നാലെ വെടിവഴിപാട്, റെഡ് വൈന്‍,പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും ,നാക്കു പെന്റ നാക്കു ടാക്ക, ചന്ദ്രേട്ടന്‍ എവിടെയാ,ഒപ്പം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ അനുശ്രീ വെള്ളിത്തിരയില്‍ തിളങ്ങുകയും ചെയ്തു. താരജാഡകള്‍ ഒന്നും തന്നെ ഇല്ലാത്ത നടികൂടിയാണ് അനുശ്രീയെന്ന് മലയാളി പ്രേക്ഷകര്‍ക്ക് അറിയാം. നാട്ടിലുള്ളപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങി നടക്കാനും പിറന്നാളാഘോഷിക്കാനുമൊക്കെ താരം മുന്നിലുണ്ടാവാറുമുണ്ട്. എന്നാൽ ഇപ്പോൾ കൊച്ചിയിൽ സ്വന്തമാക്കിയ ഫ്ലാറ്റ് ആരാധകർക്കായി പരിചയപ്പെടുത്തുകയാണ് നടി. ഒപ്പം ഫ്ളാറ്റിലെ വിശേഷങ്ങളും താരംപങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഫ്ളാറ്റിലെ താമസം ഒട്ടും ആഗ്രഹിക്കാത്ത വ്യക്തി കൂടിയാണ് താൻഎന്ന് അനുശ്രീ പറയുകയും ചെയ്തിട്ടുണ്ട്.
മോഡേണും ആക്ഷനുമൊക്കെ താരം പയറ്റി നോക്കിയിരുന്നു എങ്കിലും ശാലീന സുന്ദരിയായിട്ടാണ് പ്രേക്ഷകര്‍ താരത്തെ കാണുന്നത്. അതിന് പ്രധാന പങ്കുവഹിക്കുന്നത് താരത്തിന്റെ വേഷവിധാനം തന്നെയാണ്. സമൂഹമാധ്യമങ്ങകളില്‍ ഏറെ സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറാറുമുണ്ട്.