Latest News

ഒരു അക്വവുമണിനെ പോലെ തോന്നു; ഇതാണ് തണുത്തുറഞ്ഞ പളളിനീരാട്ട്; വൈറലായി അനുശ്രീയുടെ സ്വിമ്മിങ് പൂളിലെ ചിത്രങ്ങൾ

Malayalilife
ഒരു അക്വവുമണിനെ പോലെ തോന്നു; ഇതാണ് തണുത്തുറഞ്ഞ പളളിനീരാട്ട്;  വൈറലായി അനുശ്രീയുടെ സ്വിമ്മിങ് പൂളിലെ ചിത്രങ്ങൾ

ട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. മലയാളത്തിലെ യുവതാരങ്ങള്‍ക്കും സൂപ്പര്‍ സ്റ്റാര്‍സിനുമൊപ്പവും അഭിനയിച്ച അനുശ്രീ താരജാഡകള്‍ ഒന്നുമില്ലാത്ത ഒരു താരമാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. തന്റെ നാട്ടിലെ പരിപാടികള്‍ക്കെല്ലാം അനുശ്രീ സജീവമായി പങ്കെടുക്കാറുണ്ട്. ലോക്ഡൗണില്‍ കൊല്ലത്തെ കമുകുംചേരിയിലെ വീട്ടിലാണ് താരമുള്ളത്. ലോക്ഡൗണ്‍ കാലത്തും വെറുതേയിരിക്കാതെ ഫോട്ടോഷൂട്ടൊക്കെയായി തിരക്കിലാണ് താരം. എന്നാൽ ഇപ്പോൾ നടി പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

 അനുശ്രീ ഇത്തവണ സ്വിമ്മിംഗ് പൂളില്‍ നിന്നുളള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്.  16 ഡിഗ്രിയില്‍ തണുത്തുറഞ്ഞു നില്‍ക്കുന്ന തേയിലക്കാടിന് നടുവിലെ ഹില്‍ ടോപ്പ് റെസ്റ്റോറന്റിലെ സ്വിമ്മിംഗ് പൂളിലെ  ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ചിത്രങ്ങള്‍ക്കൊപ്പം നടി കുറിച്ച ക്യാപ്ഷനും  ഏറെ ശ്രദ്ധ നേടിയ ഒന്നന്നായിരുന്നു. സ്വയം ഒരു അക്വ വുമണിനെ പോലെ തോന്നുന്നുവെന്നും ഇതാണ് തണുത്തുറഞ്ഞ പളളിനീരാട്ട് എന്നുമായിരുന്നു  നടി കുറിച്ചു. മലയാളത്തില്‍  നായികയായും സഹനടിയായുമെല്ലാം ശ്രദ്ധേയയായ താരമാണ് നടി അനുശ്രീ. അനുശ്രീ തന്റെ കരിയറില്‍ ഇരുപത്തഞ്ചിലധികം സിനിമകളില്‍  അഭിനയിച്ചിരുന്നു.

 അതേസമയം  മുന്‍പ്  അനുശ്രീയുടേതായി പുറത്തിറങ്ങിയ ഗ്ലാമറസ് ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.  അന്ന് അനുശ്രീ സ്ഥിരം സങ്കല്‍പ്പങ്ങളെ മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് ചിത്രങ്ങള്‍ പങ്കുവെച്ചശേഷം കുറിച്ചു, നടിയെ മലയാളി പ്രേക്ഷകര്‍ കൂടുതല്‍ നാടന്‍ ലുക്കിലുളള കഥാപാത്രങ്ങളിലൂടെയാണ്  കണ്ടത്. എന്നാല്‍ പിന്നീട് മോഡണ്‍ ലുക്കിലുളള ചിത്രങ്ങളും പങ്കുവെച്ച് ഇതും തനിക്ക് ഇണങ്ങുമെന്ന് നടി തെളിയിച്ചിരുന്നു.

Read more topics: # Actress anusree ,# new aqua look
Actress anusree new aqua look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES