ബോളിവുഡിലെ തന്നെ ശ്രദ്ധേയ താരദമ്പതികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ഇരുവരുടെയും വിശേഷങ്ങൾക്കായി കാതോർത്തിരിക്കുകയാണ് ബോളിവുഡ് ഒന്നാകെ. എന്നാൽ ഇപ്പോൾ താരദമ്പതികൾ തങ്ങളുടെ ആദ്യ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. നിറവയറിലുള്ള ആലിയയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. ഇത്തരത്തില്‍ പുറത്ത് വരുന്ന എല്ലാ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത് ഗര്‍ഭാവസ്ഥയിലുള്ള ആലിയയുടെ പുതിയ ചിത്രങ്ങളാണ്.
ആലിയ ചിത്രങ്ങളില്‍ നിറവയറില്‍ അതീവ സുന്ദരിയായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ആലിയ. ആലിയയോടൊപ്പം തന്നെ രണ്‍ബീര്‍ കപൂറും ഉണ്ടായിരുന്നു. ആലിയയുടെ വേഷം പിങ്ക് നിറത്തിലുള്ള ടോപ്പും ബ്ലാക് ജീന്‍സുമാണ്. ബ്ലൂ ടി ഷര്‍ട്ടും ജീന്‍സുമാണ് രണ്‍ബീറിന്റെ വേഷം. 'ക്യൂട്ട് മമ്മ' എന്ന കമന്റാണ് ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ആലിയയുടെ ചിത്രത്തിന് താഴെ നിറയുന്നത്.
ഏപ്രില്‍ 14നായിരുന്നു ആലിയയും രണ്‍ബീറും അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം വിവാഹിതരായത്. ജൂണിലാണ് താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്ത ആലിയ ആരാധകരെ അറിയിച്ചത്.