Latest News

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും; താരരാജാക്കന്മാരുടെ സിനിമകളില്‍ നിന്ന് വിട്ടുനിന്നതിനുള്ള കാരണം വെളിപ്പെടുത്തി ഉര്‍വശി

Malayalilife
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും; താരരാജാക്കന്മാരുടെ സിനിമകളില്‍ നിന്ന് വിട്ടുനിന്നതിനുള്ള കാരണം വെളിപ്പെടുത്തി  ഉര്‍വശി

ലയാള സിനിമയില്‍ തന്റെതായ ഒരു ഇടം കണ്ടെത്താൻ സാധിച്ച താരമാണ് നടി ഉര്‍വശി.  ഫീമെയില്‍ കഥാപാത്രങ്ങള്‍ക്ക് സൂപ്പര്‍ താര സിനിമകള്‍ അരങ്ങു വാഴുന്ന തൊണ്ണൂറുകളിലും പ്രാധാന്യം നല്‍കിയ സിനിമകളില്‍ ഉര്‍വശിയെ കാസ്റ്റ് ചെയ്തപ്പോള്‍ നായകന് വേണ്ടി വെറുമൊരു നായിക പദവി അലങ്കരിക്കാന്‍ ഉര്‍വശി എന്ന നടി തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ നടി താന്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി സിനിമകള്‍  എന്ത് കൊണ്ട് അഭിനയിച്ചില്ല എന്ന് തുറന്ന് പറയുകയാണ്.

'ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. പക്ഷേ തൊണ്ണൂറുകള്‍ക്ക് ശേഷം ഞാന്‍ ഇവരുടെ നായികയായി അങ്ങനെ വന്നില്ല കാരണം ആ സമയം അവര്‍ സൂപ്പര്‍ താര ഇമേജിലേക്ക് മാറിയിരുന്നു. അങ്ങനെയുള്ള അവരുടെ സിനിമകളില്‍ ഹീറോ ആകും ആ സിനിമയെ നിയന്ത്രിക്കുന്നത്, നായികയ്ക്ക് പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനുണ്ടാകില്ല എനിക്ക് ആണെങ്കില്‍ ഫീമെയില്‍ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ള ഒത്തിരി സിനിമകള്‍ വരാനും തുടങ്ങി അത് കൊണ്ട് തന്നെ മമ്മൂട്ടിയും മോഹന്‍ലാലിന്റെയും സിനിമകളിലേക്ക് മനപൂര്‍വ്വം വരാതിരുന്നതാണ്. 

മമ്മുക്കയും ലാലേട്ടനും വന്നത് മുതലാണ്‌ സിനിമയില്‍ വലിയ ഒരു മാറ്റം സംഭവിക്കുന്നത്. അതിനു മുന്‍പുള്ള കളര്‍ ചിത്രങ്ങളിലൊക്കെ സെക്സ് പ്രധാന വിഷയമായി കാണിച്ചിരുന്നു പ്രത്യേകിച്ച്‌ മമ്മൂക്ക നായകനായ സിനിമ വന്നത് മുതല്‍ അതിനൊക്കെ നല്ല മാറ്റം വന്നു കുടുംബ പ്രേക്ഷകര്‍ക്ക് ഒന്നിച്ചിരുന്നു നന്നായി ആസ്വദിക്കാന്‍ പറ്റുന്ന സിനിമയായിരുന്നു അതൊക്കെ'. ഉര്‍വശി പറയുന്നു.

Actress Urvashi reveals reason for staying away from mohanlal and mammoootty movies

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES