ബോളിവുഡിലെ തന്നെ ശ്രദ്ധേയ നടിയാണ് സോനാക്ഷി സിന്‍ഹ. ആദ്യകാല ജീവിതം ഒരു കോസ്റ്റ്യൂം ഡിസൈനറെന്ന നിലയിൽ ആരംഭിച്ച സോനാക്ഷി സിൻഹ, 2010 ൽ പുറത്തിറങ്ങിയ ദബാംഗ് എന്ന ആക്ഷൻ നാടകീയ ചലച്ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രധിഷേധം തുടരുകയാണ്. എന്നാൽ ഇപ്പോൾ കര്‍ഷക സമരം ആഗോളതലത്തില്‍ ചര്‍ച്ചയായതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് സെലിബ്രിറ്റികള്‍ രംഗത്തെത്തിയ ക്യാംപെയിനിനെതിരെ വിമര്‍ശനവുമായി നടി സോനാക്ഷി സിന്‍ഹ രംഗത്ത് എത്തിയിരിക്കുകയാണ്.
സോനാക്ഷിയുടെ വാക്കുകളിലൂടെ ....
മാധ്യമപ്രവര്‍ത്തകര്‍ അപമാനിക്കപ്പെടുന്നു. ഇന്റര്‍നെറ്റ് വിഛേദിക്കുന്നു. പ്രതിഷേധക്കാരെ ഉപദ്രവിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. വിദ്വേഷ പ്രചരണങ്ങള്‍ വ്യാപിക്കുന്നു. ഇതൊക്കെയാണ് ആഗോളതലത്തില്‍ ചര്‍ച്ചചെയ്യപ്പെടാന്‍ കാരണം ഇതാണ്. നമ്മുടെ രാജ്യത്തെ ആഭ്യന്തരകാര്യങ്ങളില്‍ ബാഹ്യശക്തികള്‍ ഇടപെടുന്നുവെന്ന പ്രചരണമാണ് നടക്കുന്നതെന്നും എന്നാല്‍ ഇത് തെറ്റാണ്.മനുഷ്യര്‍ മറ്റ് മനുഷ്യര്‍ക്ക് വേണ്ടി നിലകൊള്ളുകയാണ് ഇവിടെയെന്നും അങ്ങനെയാണ് പ്രചരിപ്പിക്കേണ്ടതെന്നും സോനാക്ഷി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും പുറമേ നിന്നുള്ളവരുടെ അഭിപ്രായപ്രകടനം നിയന്ത്രിക്കണമെന്നുമായിരുന്നു സച്ചിന്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ല. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകാം. രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുത്. ഇന്ത്യയെന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം എന്നായിരുന്നു സച്ചിന്‍ ട്വിറ്ററിലെഴുതിയത്.