ഒരു മലയാള സിനിമ അഭിനേത്രിയാണ് അന്ന രേഷ്മ രാജൻ. സിനിമയിലെത്തുന്നതിനു മുൻപ് ആലുവയിലെ ഒരു നഴ്സ് ആയി ജോലി ചെയ്തിരുന്ന അന്ന 2017- ൽ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. അങ്കമാലിക്കാരി ലിച്ചിയായി കടന്നു വന്ന് മലയാളികളുടെ ഇഷ്ടം സമ്പാദിച്ച നടിയാണ് അന്ന രാജന്‍. അന്നയുടെ മേക്കോവര്‍ ഈയ്യടുത്ത് സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന്നു. താരത്തിന്റെ മാറ്റത്തിന് സോഷ്യല്‍ മീഡിയയും ആരാധകരും കെെയ്യടിക്കുകയായിരുന്നു. അത്യാവശ്യത്തിന് വണ്ണവും നാടൻ ശൈലിയിമുള്ള ഒരു നടിയായി ആയിരുന്നു തുടക്കം. കുറച്ച് ശരീരഭാരവും കുറച്ച് മോഡേൺ വസ്ത്രവുമിട്ടായിരുന്നു മേക്കോവർ ഷൂട്ട്. പുതിയ രീതിയിൽ ലിജിയെ കണ്ടപ്പോൾ ആരാധകർ ഞെട്ടി എന്നായിരുന്നു കമൻറുകൾ.
ലോക്ക്ഡൗണ്‍ കാലത്ത് പുറത്തൊന്നും പോയിരുന്നില്ല. എന്തെങ്കിലും ചെയ്യണമെന്ന് ചിന്തിച്ചപ്പോഴാണ് മേക്കോവറിനെ കുറിച്ച് ആലോചിച്ചതെന്നാണ് അന്ന പറയുന്നത്. ശരീരഭാരം കുറച്ച് ആളെ ഒന്ന് മാറ്റണമെന്നായിരുന്നു നടിയുടെ ചിന്ത എന്നും പറയുന്നു. എല്ലാവരും പുതിയ മേക്കോവർ മറ്റും ശ്രമിക്കുമ്പോൾ താൻ മാത്രം എന്തിനു മിണ്ടാതിരിക്കണം എന്നും നടി ചിന്തിച്ചു എന്ന് പറയുന്നു. പ്രതീക്ഷിച്ച അത്രയും ശരീരഭാരം കുറച്ചുവെന്ന് കരുതുന്നില്ലെങ്കിലും ഈ മേക്കോവറില്‍ താന്‍ ഹാപ്പിയാണെന്നാണ് അന്ന പറയുന്നത്. മേക്കോവറിനായി താന്‍ രണ്ട് നേരം മാത്രമാണ് ഭക്ഷണം കഴിച്ചിരുന്നതെന്നും കൂട്ടത്തിൽ ഏറെ നേരം ഷട്ടില്‍ കളിക്കുമായിരുന്നുവെന്നും താരം പറയുന്നു. പുതുച്ചേരിയില്‍ വച്ചായിരുന്നു മേക്കോവര്‍ ഫോട്ടോഷൂട്ട് നടന്നത്. ഒരുപാട് സന്തോഷം നല്‍കിയ നിമിഷങ്ങളെന്നാണ് അതേക്കുറിച്ച് അന്ന പറഞ്ഞിരുന്നത്.
ഏതെങ്കിലും പുതിയ സിനിമയ്ക്ക് വേണ്ടിയാണോ മേക്കോവർ, എന്തുപറ്റി പെട്ടെന്ന് ഈ ഒരു ചെയ്ഞ്ച്, എങ്ങനെയാണ് ഇത്ര പെട്ടെന്ന് മെലിഞ്ഞത്, അങ്ങനെ നിരവധി ചോദ്യങ്ങൾ ആരാധകർ കമൻ്റിൽ ചോദിച്ചിട്ടുണ്ട്. പക്ഷേ താൻ കൊറോണ സമയത്ത് ചുമ്മാ ചിന്തിച്ചത് ആണെന്നും, പ്രത്യേക ഉദ്ദേശം ഒന്നും ഇല്ലെന്നും നടി പിന്നീട് പറഞ്ഞു. ഇപ്പോള്‍ തമിഴ് സിനിമയിലേക്ക് പ്രവേശിക്കുകയാണ് അന്ന. തമിഴ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. തമിഴിലോട്ട് പോയതിൻ്റെ മാറ്റമാണോ എന്നൊക്കെ വാർത്തകളുണ്ടായിരുന്നു. നാല് ചിത്രങ്ങളാണ് ഇതിനോടകം തന്നെ കമ്മിറ്റ് ചെയ്തിരിക്കുന്നത്. അവസാനം പുറത്തിറങ്ങിയ ചിത്രം അയ്യപ്പനും കോശിയും ആയിരുന്നു. അതൊരു വമ്പൻ ഹിറ്റ് തന്ന ചിത്രമായിരുന്നു. അതുകൊണ്ടുതന്നെ 2021ലെ വലിയ പ്രതീക്ഷയാണ് നടിക്കുള്ളത്.
കേരളത്തിലെ ആലുവ സ്വദേശിയാണ് അന്ന രാജൻ. കൊച്ചിയിലെ രാജഗിരി ഹോസ്പിറ്റലിലെ നഴ്സായി ജോലി ചെയ്യുമ്പോൾ നിർമ്മാതാവ് വിജയ് ബാബു, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർ കണ്ടെത്തുകയായിരുന്നു. തുടർന്ന് അങ്കമാലി ഡയറിയിൽ അവൾ ലിച്ചിയുടെ വേഷം അഭിനയിച്ചു. ഈ ചിത്രത്തിൽ 86 പുതുമുഖങ്ങൾ പരിചയപ്പെടുത്തിയിരുന്നു. ഈ ചിത്രത്തിൽ രേഷ്മ രാജൻ ആയി അഭിനയിച്ചെങ്കിലും അതിനുശേഷം അന്ന രാജൻ എന്ന പേരിന് മുൻഗണന നൽകി. രണ്ടാമത്തെ സിനിമ ലാൽ ജോസ് സംവിധാനം ചെയ്ത വെളിപ്പാടിന്റെ പുസ്തകം എന്ന ചലച്ചിത്രത്തിൽ മോഹൻലാലിന്റെ നായികയായിരുന്നു. അങ്കമാലി ഡയറീസിലെ കഥാപാത്രമായ ലിച്ചി എന്നപേരിലും പ്രേഷകരുടെ ഇടയിൽ അന്ന അറിയപ്പെടുന്നു.
സൂര്യ ടി വിയിൽ പ്രക്ഷേപണം ചെയ്ത ഒരു അഭിമുഖത്തിൽ മമ്മൂട്ടിയോടൊപ്പമാണോ, ദുൽഖർ സൽമാനോടൊപ്പമാണോ അഭിനയിക്കാൻ താത്‌പര്യം എന്ന ചോദ്യത്തിന് ഉത്തരമായി, തനിക്ക് ദുൽഖറിന്റെ നായികയാവാനാണ് താല്പര്യമെന്നും അതിൽ മമ്മൂട്ടിക്ക് ദുൽഖറിന്റെ അച്ഛനായി അഭിനയിക്കാമല്ലോ എന്ന് പറഞ്ഞതിന് അന്ന ഓൺലൈനിൽ പലതരത്തിൽ അപഹസിക്കപ്പെടുകയുണ്ടായി. അവരുടെ ഫേസ്‌ബുക്ക് പേജിൽ അസഭ്യവർഷങ്ങൾ ചിലതാരങ്ങളുടെ ആരാധകർ നടത്തുകയുണ്ടായി. ആക്രമണത്തിനൊടുവിൽ താൻ ഇത് തമാശയായി പറഞ്ഞതാണെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അന്നയ്ക്ക് പറയേണ്ടിവന്നു. മമ്മൂട്ടി തന്നെ വിളിച്ചുപിന്തുണ അറിയിച്ചെന്നും അന്ന പറയുകയുണ്ടായി. ഈ വിഷയത്തിൽ അന്ന മാപ്പുപറയുകയേ വേണ്ടിയിരുന്നില്ലെന്നും പറഞ്ഞ് റിമ കല്ലിങ്കൽ രംഗത്തെത്തുകയുണ്ടായി. പല താരങ്ങളും പിന്തുണയുമായി പുറകെ തന്നെ ഉണ്ടായിരുന്നു.