മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് പോളി വത്സൻ. നാടക നടിയായി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരം ഇപ്പോൾ സിനിമ മേഖലയിലും സജീവമാണ്. . എറണാകുളം ജില്ലയിലെ വൈപ്പിൻ സ്വദേശിനിയായ ഇവർ 37 വർഷത്തോളം നാടകരംഗത്തു പ്രവർത്തിച്ചിട്ടുണ്ട്. അണ്ണന്‍ തമ്പി എന്ന ചിത്രത്തിലൂടെയാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ചുവട് വയ്ക്കുന്നതും. തുടർന്ന് ഏതാനും ചലച്ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തു. ഗപ്പി, ലീല, മംഗ്ലീഷ്, ഈ.മ.യൗ, ഒറ്റമുറി വെളിച്ചം, കൂടെ എന്നിവയാണ് പൗളി വത്സൻ അഭിനയിച്ച പ്രധാന ചലച്ചിത്രങ്ങൾ. ഈ.മ.യൗ എന്ന ചിത്രത്തിലെ അഭിനയത്തിന് 2017-ലെ മികച്ച സ്വഭാവ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിനും താരം അർഹയായി. എന്നാൽ ഇപ്പോൾ കോവിഡ് പ്രതിസന്ധി താരത്തെയും കുടുംബത്തെയും ഏറെ അലട്ടിയിരിക്കുകയാണ്.
നടി പൗളി ഉള്‍പ്പെടയുള്ള കുടുംബത്തിലെ എല്ലാവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. നിലവിൽ താരത്തിന്റെ കുടുംബം പൗളിയുടെ ഭര്‍ത്താവ് വല്‍സന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ വലയുകയാണ്. 40000 രൂപ വിലയുള്ള ഇന്‍ജെക്ഷന്‍ ഡയാലിസിസിന് വിധേയനാകുന്ന വല്‍സന് ആവശ്യമാണ്. എന്നാല്‍ അതിനോ മറ്റു തുടര്‍ചികിത്സയ്‌ക്കോ പണമില്ലാതെ ദുരിതത്തിൽ അകപ്പെട്ടിരിക്കുകയാണ് താരത്തിന്റെ കുടുംബം.
താരത്തിന്റെ കുടുംബം ഇത്രയും നാൾ സിനിമയില്‍ അഭിനയിച്ച് പൗളിക്ക് ലഭിക്കുന്ന വരുമാനത്തിലാണ് മുന്നോട്ട് പോയിരുന്നത്. കോവിഡ് പിടിമുറുക്കുകയും ലോക്ക്ഡൗണ്‍ വരികയും ചെയ്തതോടെ സിനിമയും നാടകങ്ങളും ഇല്ലാതായതോടെ താരത്തിന്റെ കുടുംബത്തിന്റെ അവസ്ഥ ദയനീയമായി മാറിയിരിക്കുകയാണ്. ഇതോടെ ഭര്‍ത്താവിന്റെ ചികിത്സയ്ക്കും സിനിമയില്‍ അഭിനയിച്ച് പൗളിക്ക് ലഭിക്കുന്ന വരുമാനത്തിലാണ് എവിടെ നിന്നും പണം ഉണ്ടാക്കുമെന്ന് അറിയാതെ കുഴഞ്ഞിരിക്കുകയാണ് പൗളി.