Latest News

പാവം സുരേഷേട്ടനെ എല്ലാവരും പ്രാകുന്ന ഒരു കാലം ഉണ്ടായിരുന്നു; അഭിനയം നിര്‍ത്തിയതിന് ശേഷമാണ് ഞങ്ങളിത്രയും നല്ല ജോഡി ആണെന്ന് അറിയുന്നത്: മേനക സുരേഷ്

Malayalilife
പാവം സുരേഷേട്ടനെ എല്ലാവരും പ്രാകുന്ന ഒരു കാലം ഉണ്ടായിരുന്നു; അഭിനയം നിര്‍ത്തിയതിന് ശേഷമാണ് ഞങ്ങളിത്രയും നല്ല ജോഡി ആണെന്ന് അറിയുന്നത്: മേനക സുരേഷ്

തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ അറിയപ്പെടുന്ന ഒരു നടിയാണ് മേനക. 1980-86 കാലഘട്ടത്തിലായിരുന്നു സിനിമ മേഖലയിൽ  മേനക സജീവമായി ഉണ്ടായിരുന്നത്.  പ്രേം നസീർ, സോമൻ, സുകുമാരൻ തുടങ്ങിയ പല മുൻനിര നായകന്മാരുടെ കൂടെയും മേനക അഭിനയിച്ചിരുന്നുവെങ്കിലും ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. എന്നാൽ ഇപ്പോൾ നടി സ്വാസിക അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോൾ താന്‍ അഭിനയം നിര്‍ത്തിയതിന് ശേഷമാണ് തങ്ങളുടെ ജോഡി ഇത്രത്തോളം ഹിറ്റ് ആണെന്ന് അറിഞ്ഞതെന്ന്  തുറന്ന് പറയുകയാണ് താരം.

'പാവം സുരേഷേട്ടനെ എല്ലാവരും പ്രാകുന്ന ഒരു കാലം ഉണ്ടായിരുന്നു. അഭിനയം നിര്‍ത്തിയതിന് ശേഷമാണ് ഞങ്ങളിത്രയും നല്ല ജോഡി ആണെന്ന് അറിയുന്നത്. അന്ന് അഭിനയിക്കുന്ന കാലത്ത്, ആ ക്യാരക്ടര്‍ ചെയ്യാം, ഈ ക്യാരക്ടര്‍ ചെയ്യാം. ഈ സിനിമ റീമേക്ക് ചെയ്താല്‍ നമുക്ക് അഭിനയിക്കാം എന്നിങ്ങനെ ഒന്നും ഞങ്ങള്‍ പ്ലാന്‍ ചെയ്തിട്ടില്ല. എല്ലാം തന്നെ ഞങ്ങളിലേക്ക് വന്ന പടങ്ങളാണ്. അക്കാലത്ത് ആരാധകരില്‍ നിന്നും എനിക്ക് ഒരുപാട് കത്തുകള്‍ വരും.

അതൊക്കെ സുരേഷേട്ടനും ശങ്കറും കൂടി എന്റെ വീട്ടില്‍ ഒന്നിച്ചിരുന്നാണ് വായിക്കുന്നത്. അതിനകത്ത് മുഴുവനും സുരേഷേട്ടാ നിങ്ങള്‍ പിന്മാറണം. മേനകയെ കെട്ടേണ്ടത് നിങ്ങളല്ല, ശങ്കറേട്ടനാണ് കെട്ടേണ്ടത്. ഇവര്‍ തന്നെ അത് വായിക്കും. അന്നെനിക്ക് അത്രത്തോളം ഫാന്‍സ് ഉണ്ടായിരുന്നു. കാലങ്ങള്‍ക്ക് ശേഷം അമ്മയ്ക്കായി എന്ന് പറഞ്ഞൊരു സീരിയലില്‍ ഞാന്‍ അഭിനയിച്ചു. അപ്പോള്‍ ഒരാള്‍ ശങ്കരേട്ടന്‍ വന്നില്ലേ എന്ന് ഓടി വന്ന് ചോദിച്ചു. അങ്ങനൊരു ജോഡി കിട്ടുക എന്നത് ഭാഗ്യമാണ്.

അത്രയും കംഫര്‍ട്ടബിള്‍ ആയിട്ടുള്ള മനുഷ്യനാണ് ശങ്കര്‍. പിന്നെ സുരേഷേട്ടന്റെ ഫ്രണ്ടാണ്. അതുകൊണ്ട് എനിക്ക് കുറച്ച് കൂടി കംഫര്‍ട്ട് ആയിരുന്നു. ശരിക്കും പൂച്ചക്കൊരു മൂക്കുത്തി മുതല്‍ സുരേഷേട്ടന്റെ സിനിമകളിലേക്ക് വന്നത് ശങ്കറിലൂടെയാണ്. അദ്ദേഹമാണ് ചെറുപ്പക്കാരെല്ലാം ചേര്‍ന്ന് പടമെടുക്കുന്നുണ്ട്. അതുകൊണ്ട് എന്നോട് ഡേറ്റ് കൊടുക്കാന്‍ പറഞ്ഞത്. അങ്ങനെ ശംഖുമുഖത്ത് വെച്ചാണ് പൂച്ചക്കൊരു മൂക്കുത്തിയ്ക്ക് ഞാന്‍ അഡ്വാന്‍സ് കൊടുക്കുന്നത്.

Actress Menaka sureshkumar words about shankar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES