Latest News

ഒരു ഹീറോയിന്‍ എന്ന് പറയുന്നത് ആ ഒരു സമയത്ത് മാത്രം നില നില്‍ക്കാന്‍ പറ്റുന്ന ഒരു അഭിനേത്രിയാണ്; നായികയായി അഭിനയിക്കാന്‍ കഴിയാത്തത് ഒരു നഷ്ടബോധമായി തനിക്ക് തോന്നിയിട്ടില്ല: ബിന്ദു പണിക്കർ

Malayalilife
 ഒരു ഹീറോയിന്‍ എന്ന് പറയുന്നത് ആ ഒരു സമയത്ത് മാത്രം നില നില്‍ക്കാന്‍ പറ്റുന്ന ഒരു അഭിനേത്രിയാണ്; നായികയായി അഭിനയിക്കാന്‍ കഴിയാത്തത്  ഒരു നഷ്ടബോധമായി തനിക്ക് തോന്നിയിട്ടില്ല: ബിന്ദു പണിക്കർ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് ബിന്ദു പണിക്കർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടാണ് താരം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയതും. നിരവധി സിനിമകളാണ് താരത്തെ തേടി എത്തിയത്. ഹാസ്യ കഥാപാത്രങ്ങള്‍ ആയാലും സെന്റിമെന്റല്‍ കഥാപാത്രങ്ങള്‍ ആയാലും അവയെല്ലാം തന്റെ കൈയ്യില്‍ ഭദ്രമെന്ന് ഇതിനോടകം തന്നെ താരം തെളിയിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോൾ സിനിമയിൽ  നായികയായി അഭിനയിക്കാന്‍ കഴിയാത്തത് ഒരിക്കലും ഒരു നഷ്ടബോധമായി തനിക്ക് തോന്നിയിട്ടില്ലെന്ന് തുറന്ന് പറയുകയാണ് ബിന്ദു പണിക്കര്‍. 

ലോഹി സാറിന്റെ കമലദളം എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു നായികയ്ക്ക് വേണ്ടുന്ന പ്രായം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ചെയ്ത എല്ലാ കഥാപാത്രങ്ങളും, എന്റെ പ്രായത്തേക്കാള്‍ എക്‌സ്പീരിയന്‍സ് ഉളളവരായിരുന്നു. ഞാന്‍ ലാലേട്ടന്റെയും, മമ്മുക്കയുടെയും അമ്മയായി അഭിനയിച്ചിട്ടുണ്ട്. നായികയാകാന്‍ കഴിയാത്തതില്‍ വിഷമം തോന്നിയിട്ടില്ല. കാരണം ഒരു ഹീറോയിന്‍ എന്ന് പറയുന്നത് ആ ഒരു സമയത്ത് മാത്രം നില നില്‍ക്കാന്‍ പറ്റുന്ന ഒരു അഭിനേത്രിയാണ്. 

എനിക്ക് സുകുമാരിയമ്മയെ പോലെയും, കവിയൂര്‍ പൊന്നമ്മ ചേച്ചിയേയുമൊക്കെ പോലെ എല്ലാ സമയത്തും സിനിമയില്‍ നില നില്‍ക്കണം എന്ന് ആഗ്രഹമുള്ള വ്യക്തിയായിരുന്നു. എന്റെ അഭിനയത്തെക്കുറിച്ച് പറയുമ്‌ബോള്‍ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയെക്കുറിച്ചാണ് കൂടുതല്‍ ആളുകളും പറയുന്നത്. അതിലെ ഹ്യൂമര്‍ ചെയ്യാന്‍ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. രാജസേനന്‍ സാറിനോട് ഞാന്‍ ഇത് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ബിന്ദുവിനോട് ആര് പറഞ്ഞു ഹ്യൂമര്‍ ചെയ്യാന്‍ സാധാ പോലെ അഭിനയിച്ചാല്‍ മതിയെന്ന്. അത് റിലീസ് ചെയ്തപ്പോഴോന്നും നന്നായി പോയില്ലെങ്കിലും, പിന്നീട് ടിവിയില്‍ വന്നപ്പോള്‍ ആ സിനിമയെയും കഥാപാത്രത്തെയും ആളുകള്‍ ഏറ്റെടുത്തിരുന്നു.

Actress BINDHU PANICKER words about heroin rolls

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES