Latest News

ചീത്തപ്പേരാകുമെന്ന് പറഞ്ഞ് ഞാൻ ദേഷ്യപ്പെട്ടു; പ്രണയകാലത്തെ കുറിച്ച് പറഞ്ഞ് അനു സിത്താര

Malayalilife
ചീത്തപ്പേരാകുമെന്ന് പറഞ്ഞ് ഞാൻ ദേഷ്യപ്പെട്ടു; പ്രണയകാലത്തെ കുറിച്ച് പറഞ്ഞ്  അനു സിത്താര

ലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അനു സിത്താര. വളരെ പെട്ടെന്നാണ് താരം പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. വിവാഹ ശേഷമാണ് താരം അഭിനയത്തില്‍ സജീവമായതും നായികയായി പ്രശസ്തയായതും. എങ്കിലും താരത്തിനെ മലയാളി പ്രേക്ഷകര്‍ക്ക് പെരുത്ത് ഇഷ്ടമായി. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും സാധിച്ച താരവും ഇപ്പോള്‍ ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ തന്നെയാണ്. അടുത്തിടെയാണ് താരം പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഇപ്പോള്‍ ലോക്ഡൗണില്‍ വയനാട്ടിലെ വീട്ടലാണ് താരമുള്ളത്. എന്നാൽ ഇപ്പോൾ ഭർത്താവുമായുള്ള പ്രണയ നിമിഷങ്ങളെ കുറിച്ച്  ഒരു  മാഗസിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.

പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് വിഷ്ണുവേട്ടൻ ഇഷ്ടമാണെന്ന് പറയുന്നത്. സ്‌കൂൾ വിട്ടു പോകുന്ന വഴിവക്കിലെ ചായക്കടയിൽ വിഷ്ണുവേട്ടൻ വന്ന് ചായ കുടിച്ച് നിൽക്കും. ഒരിക്കൽ മമ്മിയുടെ ഫോണിലൂടെ വിളിച്ച് ഞാൻ ദേഷ്യപ്പെട്ടു.

അവിടെ വന്നു നിൽക്കരുതെന്നും ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്നും ചീത്തപ്പേരാകുമെന്നും പറഞ്ഞു. അതോടെ വരാതായി. അപ്പോൾ എനിക്ക് മിസ് ചെയ്യുന്നതായി തോന്നി. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് തിരിച്ചു ഇഷ്ടമാണെന്ന് പറയുന്നത്.

ഫോൺ ഉപയോഗം കുറവായതിനാൽ പരസ്പരം കത്തെഴുതുമായിരുന്നു. ഞാൻ എഴുതിയ കത്തുകളെല്ലാം ഇന്നും വിഷ്ണുവേട്ടന്റെ കയ്യിലുണ്ട്. വീട്ടിൽ പിടിക്കപ്പെടുമെന്ന അവസരം വന്നപ്പോൾ വിഷ്ണുവേട്ടൻ അയച്ച കത്തുകളെല്ലാം ഞാൻ കീറിക്കളഞ്ഞു. നേരത്തെ തങ്ങൾക്ക് ഒരു കുഞ്ഞ് ഉണ്ടായാൽ ജാതിക്കും മതത്തിനും അതീതമായി മാത്രമേ കുഞ്ഞിനെ വളർത്തു എന്നാണ് അനു സിത്താര പറഞ്ഞിരുന്നു.

ജാതിയുടെയും മതത്തിന്റേയും കോളം പൂരിപ്പിക്കേണ്ടാത്ത സ്‌ക്കൂളിലേ ചേർക്കൂ. പതിനെട്ട് വയസ്സ് കഴിഞ്ഞ് കുഞ്ഞ് സ്വയം തീരുമാനം എടുക്കട്ടേയെന്നും അനു സിതാര പറഞ്ഞിരുന്നു. സ്വപ്നം കണ്ടത് പോലുള്ളഒരു വീട് തന്നെ പണിതിരിക്കുകയാണ് അനു സിതാരയും വിഷ്ണുവും.

മാർച്ചിലായിരുന്നു വീടിന്റെ പാലു കാച്ചൽ. കൊച്ചിയിൽ ഫ്‌ളാറ്റുണ്ടെന്നും എന്നാൽ സമയം കിട്ടുമ്പോൾ സ്വന്തം നാട്ടിലേക്ക് ഓടിയെത്തുന്നയാളാണ് താനെന്നും താരം പറയുന്നു.

Actress Anusithara words about her relationship

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES