Latest News

കല്യാണം കഴിക്കാത്തത് കൊണ്ട് അതൊരു പുതിയ അനുഭവമാണ്; മുക്തയിൽ നിന്ന് പലതും പഠിച്ചു; കിയാരയുടെ അമ്മ വേഷത്തെ കുറിച്ച് നടി അദിതി രവി

Malayalilife
കല്യാണം കഴിക്കാത്തത് കൊണ്ട് അതൊരു പുതിയ അനുഭവമാണ്; മുക്തയിൽ നിന്ന് പലതും പഠിച്ചു; കിയാരയുടെ അമ്മ വേഷത്തെ കുറിച്ച് നടി  അദിതി രവി

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി അദിതി രവി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഒരു മോഡൽ കൂടിയാണ്. 2014 ൽ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇൻ ലവ് എന്ന ചിത്രത്തിലൂടെയാണ്  താരം സിനിമ ലോകത്തേക്ക് എത്തിയത്. എന്നാൽ ഇപ്പോൾ  ഏറ്റവും പുതിയ ചിത്രമായ പത്താംവളവിന്റെ വിശേഷം പങ്കുവെയ്ക്കുകയാണ് അദിതി രവി. 

സീത എന്നാണ് കഥാപാത്രത്തിന്റെ പേര്. സുരാജേട്ടൻ അവതരിപ്പിയ്ക്കുന്ന സോളമൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയാണ്. വളരെ പക്വതയുള്ളതും സീരിയസ് ആയിട്ടുള്ളതുമായ കഥാപാത്രമാണ് സീത. ഞാൻ ഇതുവരെ ചെയ്തതിൽ ഏറ്റവും ഡെപ്ത് ഉള്ള കഥാപാത്രമാണ് ഇത്.
സീത അമ്മ കൂടെയാണ്. ആദ്യമായിട്ടാണ് ഒരു അമ്മ വേഷം ചെയ്യുന്നത്. അതായിരുന്നു തന്നെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളിയുള്ള കാര്യം. ഞാൻ കല്യാണം കഴിച്ചിട്ടില്ല, തീർച്ചയായും ഞാൻ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു വികാരമാണ് അമ്മ എന്നത്. അതുകൊണ്ട് വളരെ ശ്രദ്ധയോടെയാണ് ഞാനത് കൈകാര്യം ചെയ്തത്. സുരാജേട്ടനും പത്മേട്ടനും (പത്മകുമാർ) വളരെ അധികം സഹായിച്ചു.

മുക്തയുടെ മകളാണ്, സിനിമയിൽ എന്റെ മകളായി എത്തുന്നത്. കിയാരയ്‌ക്കൊപ്പം മുക്തയും എന്നും സെറ്റിൽ വരുമായിരുന്നു. മുക്തയ്‌ക്കൊപ്പം ഒരുപാട് സമയം ചെലവഴിക്കാൻ സാധിച്ചു. കിയാരയ്‌ക്കൊപ്പം മുക്ത എങ്ങിനെയാണ് ഇടപഴകുന്നത് എന്നൊക്കെ നിരീക്ഷിക്കുകയും ചെയ്തു. അതിലൂടെ എന്റെ കഥാപാത്രത്തിനുള്ള പല ടിപ്‌സുകളും കിട്ടി.

സുരാജേട്ടനൊപ്പം ഇത് എന്റെ രണ്ടാമത്തെ സിനിമയാണ്. ജി സേതുനാഥിന്റെ ലിക്വർ ലാന്റ് എന്ന സിനിമയും ചെയ്തിട്ടുണ്ട്. വൈപിൻ സ്വദേശികളുടെ കഥപറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായതാണ്. അതിന് ശേഷണാണ് പത്താം വളവ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. അതുകൊണ്ട് സുരാജ് ഏട്ടനൊപ്പം വളരെ അധികം കംഫർട്ട് ആയിരുന്നു. കൂടെ അഭിനയിക്കുന്നവരെ പോലും വളരെ നാച്വറലായി അഭിനയിപ്പിക്കാൻ പ്രേരിപ്പിയ്ക്കും വിധം മികച്ച പ്രകടനമാണ് സുരാജേട്ടന്റേത്- അദിതി പറഞ്ഞു.

Actress Aditi ravi words about new roll in cinema

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES