ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു ഗായികയും, നടിയും, മോഡലുമാണ് ശ്രുതി ഹാസൻ. ചലച്ചിത്ര ദമ്പതികളായ കമലഹാസന്റേയും സരികയുടേയും മകളാണ് ശ്രുതി. ശ്രുതി ഹാസന്റെ 35-ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. അടുത്ത സുഹൃത്തുക്കൾക്ക് ഒപ്പം ശ്രുതി പിറന്നാൾ ആഘോഷിച്ചത്. സുഹൃത്തുക്കൾക്കൊപ്പമുളള പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ശ്രുതി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുമുണ്ടായിരുന്നു. പിറന്നാൾ ആശംസകൾ നേർന്ന കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രത്യേകിച്ച് തന്റെ ആരാധകർക്കും ശ്രുതി നന്ദി പറഞ്ഞിട്ടുണ്ട്. പിറന്നാൾ ദിവസത്തെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. അതിലെ ചില ചിത്രങ്ങളിൽ ശ്രുതി ഹസൻ കെട്ടി പിടിച്ചു നിൽക്കുന്നതാണ് ഇപ്പോൾ ചർച്ച.
ശ്രുതിയുടെ അടുത്ത സുഹൃത്തും നടിയുമായ തമന്ന ഭാട്ടിയയുമടക്കമുള്ള ശ്രുതിയുടെ സുഹൃത്തുക്കൾ പാർട്ടിയിൽ പങ്കെടുത്തിരുന്നു. ശ്രുതിയുടെ സഹോദരി അക്ഷര ഹാസനും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുന്നത് ശ്രുതി വീണ്ടും പ്രണയത്തിലാണോ എന്നോ ചോദ്യമാണ്. അതുപോലെ ശ്രുതി പ്രണയത്തിലാണെന്ന സൂചനകളാണ് ഇപ്പോൾ വരുന്നത്. ശന്തനു ഹസാരിക എന്ന യുവാവാണ് ശ്രുതിയുടെ കാമുകനെന്ന് റിപ്പോർട്ടുകളുണ്ട്. ഡൽഹിസ്വദേശിയായ ശന്തനു ഡൂഡിൾ ആർട്ടിസ്റ്റും ഇല്ലുസ്ട്രേറ്ററുമാണ്. ശന്തനുവിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ശ്രുതിയുടെ ചിത്രങ്ങള്‍ കണ്ടതോടെയാണ് ഇരുവരും പ്രണയത്തിലാണോ എന്ന സംശയം ഉയര്‍ന്നത്. ഇതിന് മുന്‍പും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതോടെ ശ്രുതിയെ കുറിച്ചുള്ള കഥകള്‍ വീണ്ടും പ്രചരിക്കാന്‍ തുടങ്ങി.
ലണ്ടൻ സ്വദേശിയായ നടൻ മൈക്കിൾ കൊർസലെയുമായി ശ്രുതി ഹാസൻ പ്രണയത്തിലായിരുന്നു എന്ന് നേരത്തെ തന്നെ എല്ലാവർക്കും അറിയാവുന്ന വിഷയമാണ്. നാല് വർഷത്തെ ഡേറ്റിങ്ങിന് ശേഷം തങ്ങൾ വേർപിരിയുകയാണെന്ന് വ്യക്തമാക്കി കുറച്ച് നാളുകൾക്ക് മുൻപ് മൈക്കിൾ രംഗത്ത് വന്നിരുന്നു. മൈക്കിൾ കോർസലെയുമായുളള ശ്രുതിയുടെ പ്രണയവും വേർപിരിയലും അടുത്തിടെ വാർത്തകളിൽ ഇടം നേടിയതുമാണ്. വർഷങ്ങളോളം പ്രണയിച്ചശേഷമാണ് ശ്രുതിയും മൈക്കിളും വേർപിരിഞ്ഞത്. ഒരിക്കല്‍ കമല്‍ഹാസനൊപ്പം ശ്രുതിയും മൈക്കിളും ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതോടെ അച്ഛനടക്കം കുടുംബത്തിന്റെ പിന്തുണ ശ്രുതിയ്ക്ക് ഉണ്ടെന്ന കാര്യം കൂടി പുറംലോകം അറിഞ്ഞു.
ജീവിതത്തിൽ തനിക്ക് ഒരേയൊരു പ്രണയമേ ഉണ്ടായിട്ടുളളൂവെന്നും അത് നല്ലൊരു അനുഭവമായിരുന്നെന്നുമാണ് വേർപിരിയലിനുശേഷം ശ്രുതി പറഞ്ഞത്. ”വളരെ കൂളും നിഷ്കളങ്കയുമായ വ്യക്തിയാണ് ഞാൻ. ഇതറിയാവുന്നതുകൊണ്ടുതന്നെ എനിക്കു ചുറ്റുമുളളവർ എന്റെ മേൽ അധികാരം കാണിക്കുന്നത്. വളരെ ഇമോഷണലായ വ്യക്തിയാണ് ഞാനെന്നു അറിയാവുന്നതുകൊണ്ടാണ് അവരതു ചെയ്യുന്നത്. എങ്കിലും അതൊരു നല്ല അനുഭവമായിരുന്നു." എന്നാടി ഒരിക്കൽ കൊടുത്തിട്ടുണ്ടായിരുന്നു. ലണ്ടൻ സ്വദേശിയായ മൈക്കിൾ കോർസലെ തിയേറ്റർ ആർട്ടിസ്റ്റും സംഗീതജ്ഞനും കൂടിയാണ്. ഏതാനും വർഷം പ്രണയിച്ചശേഷം 2016 ലാണ് സോഷ്യൽ മീഡിയയിലൂടെ ഇരുവരും തങ്ങളുടെ പ്രണയത്തെക്കുറിച്ച് അറിയിച്ചത്. ഇതിനുശേഷം ഇരുവരും പൊതുവിടങ്ങളിലും ചടങ്ങുകളിലും ഒരുമിച്ചെത്തി. എന്നാൽ ശ്രുതിയുമായി വേർപിരിയുകയാണെന്ന് ട്വിറ്റർ കുറിപ്പിലൂടെയാണ് മൈക്കിൾ അറിയിച്ചത്. ‘ജീവിതം ഞങ്ങളെ ഭൂമിയുടെ രണ്ടറ്റത്താക്കി മാറ്റിയിരിക്കുന്നു. അതിനാല്‍ ഇനി ഞങ്ങളുടെ യാത്ര തനിച്ചായിരിക്കും. എന്നിരുന്നാലും ശ്രുതി എനിക്ക് പ്രിയപ്പെട്ടവളായിരിക്കും എന്നാണ് മൈക്കിള്‍ ഇവരുടെ വേർപിരിയലിന് പറ്റി ട്വീറ്റ് ചെയ്തിരുന്നത്.
തന്റെ ഇഷ്ടനിറമായ കറുപ്പാണ് പിറന്നാൾ ദിനത്തിലും അണിയാൻ താരം തിരഞ്ഞെടുത്തത്. ശ്രുതിക്കൊപ്പമുളള ചിത്രങ്ങൾ തമന്നയും മറ്റു സുഹൃത്തുക്കളും പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. തന്റെ ആറാമത്തെ വയസ്സിൽ പിതാവ് അഭിനയിച്ച തേവർ മകൻ എന്ന ചിത്രത്തിൽ പാടി. ഇതിന്റെ സംഗീത സംവിധാനം ചെയ്തത് ഇളയരാജ ആണ്. പിന്നീട് സ്കൂൾ ജീവിതത്തിനിടക്ക് ഹിന്ദി ചിത്രമായ ചാച്ചി 420 എന്ന ചിത്രത്തിലും പാടി. പിന്നീട് അഭിനയിത്തിലേക്കും ശ്രുതി കടന്നു. തമിഴ് ചിത്രമായ ഹേ റാം എന്ന ചിത്രത്തിൽ അഭിനയിച്ചു. ചില പുതിയ ചിത്രങ്ങളും ഇനി അഭിനയിക്കാനായി കരാറിൽ ഏർപ്പെട്ടിട്ടൂണ്ട്.