Latest News

അച്ഛനെ ഫോൺ വിളിച്ചാണ് പ്രണയത്തെ പറ്റി പറയുന്നത്; എനിക്കൊരു പെണ്‍കുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ തന്നെ അച്ഛന്‍ ഇന്ന ആളല്ലേ എന്ന് ചോദിച്ചു: വിനീത്‌

Malayalilife
അച്ഛനെ ഫോൺ വിളിച്ചാണ് പ്രണയത്തെ പറ്റി പറയുന്നത്; എനിക്കൊരു പെണ്‍കുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ തന്നെ അച്ഛന്‍ ഇന്ന ആളല്ലേ എന്ന് ചോദിച്ചു: വിനീത്‌

ലയാള സിനിമ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് നടൻ  വിനീത് ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസന്റെ പാത പിന്തുടർന്ന് തന്നെ വിനീതും സിനിമ മേഖലയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. പിന്നണി ഗായകനായിട്ടാണ് വിനീത് സിനിമയിൽ എത്തിയതെങ്കിലും പിന്നീട് സംവിധായകൻ,തിരക്കഥ രചന തുടങ്ങിയ മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പഠിപ്പിക്കാനും ഈ താരപുത്രൻ സാധിച്ചു.  വിനീത് ശ്രീനിവാസനെ യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്‌ടപ്പെടാറുണ്ട്. എന്നാൽ ഇപ്പോൾ തന്റെ പ്രണയത്തെക്കുറിച്ച് അച്ഛൻ ശ്രീനിവാസനോട് പറഞ്ഞതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് വിനീത്.

അച്ഛനെ ഫോൺ വിളിച്ചാണ് പ്രണയത്തെ പറ്റി പറയുന്നത്. മൂന്നാല് ദിവസത്തെ റിഹേഴ്സലിന് ശേഷമാണ് പറയാൻ തീരുമാനിച്ചത്. നേരിട്ട് പറയേണ്ടത് എങ്ങനെയെന്ന് അറിയാത്തത് കൊണ്ടാണ് ഫോൺ വിളിച്ചത് എന്നാണ് വിനീത് പറയുന്നത്. ഫോൺ വിളിച്ച ശേഷം താൻ അച്ഛാ എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ് എന്ന് പറയുകയായിരുന്നുവെന്നാണ് വിനീത് പറയുന്നത്. പക്ഷെ അച്ഛന്റെ മറുപടിയായിരുന്നു ഞെട്ടിക്കുന്നത്. രണ്ട് വർഷം മുമ്പേ വീട്ടിൽ വന്ന പെൺകുട്ടിയല്ലേ എന്ന് കറക്ടായിട്ട് ചോദിക്കുകയായിരുന്നു ശ്രീനിവാസൻ. അച്ഛന്റെ മറുപടി കേട്ട് ഞെട്ടിയ താൻ അച്ഛനെങ്ങനെ മനസിലായി എന്ന് ചോദിച്ചുപ്പോൾ പ്രണയത്തിൽ പെട്ട ആണിനെ കണ്ടാലറിയാം എന്നായിരുന്നു അച്ഛന്റെ മറുപടി എന്നാണ് വിനീത് ഓർക്കുന്നത്. ശരി നമുക്ക് പിന്നെ സംസാരിക്കാം എന്ന് പറഞ്ഞ് ഞാൻ ഫോൺ വെക്കുകയായിരുന്നുവെന്നും വിനീത് പറയുന്നു.

ചെന്നൈയിലെ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുമ്പോഴായിരുന്നു ഇരുവരും  തമ്മിൽ പ്രണയത്തിലാകുന്നത്. ഇരുവരും 2012 ലാണ് വിവാഹിതരാകുന്നത്.ഹൃദയത്തിലെ പാട്ട്  ദിവ്യ  പാടിയതിനെക്കുറിച്ചും വിനീത് സംസാരിക്കുന്നുണ്ട്.  ദിവ്യയുടെ പേര് ഹൃദയത്തിന്റെ സംഗീത സംവിധായകൻ ആയ ഹിഷാം അബ്ദുൾ വഹാബ് ആണ് സജസ്റ്റ് ചെയ്യുന്നത്. 

Actor vineeth words about her father responds in divya love

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES