തെന്നിന്ത്യയില്‍ നഷ്ടപ്രണയത്തിന്റെ തീവ്രത കാണിച്ച് കൊടുത്ത താരമാണ് വിജയ് സേതുപതി ഒരൊറ്റ സിനിമകൊണ്ട ആരാധകലക്ഷം സമ്പാദിച്ച് തമിഴ് സിനിമയുടെ മക്കള്‍ സെല്‍വനെന്ന് വിളിപ്പേരിട്ട വിജയ് സേതുപതിക്ക് നേരെ ആക്രമണം. താരത്തിന് നേരെ ബംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് ആക്രമണം. വിജയ് സേതുപതിയെയും കൂടെ ഉണ്ടായിരുന്ന മറ്റൊരു നടനെയും അംഗരക്ഷകരെയും അക്രമി അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്ത് വരുകയും ചെയ്തിട്ടുണ്ട്.
അംഗരക്ഷകര്‍ക്കൊപ്പം വിജയ് സേതുപതിയും നടനും സുഹൃത്തുമായ മഹാഗന്ധിയും നടന്നുനീങ്ങുന്നതിനിടെയാണ് അക്രമി ആക്രമണം നടത്തിയത്. ഇവരുടെ ഇടയിലേക്ക് ഒരാള്‍ കടന്നുവന്ന് ആക്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. ആക്രമണത്തില്‍ മഹാഗന്ധിക്ക് മര്‍ദ്ദനമേറ്റതായാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഒരു മാസ്സ് ഹീറോ എന്നതിലുപരി ചെറുതും വലുതുമായി കഥാപാത്രങ്ങള്‍ ഏറ്റെടുത്തു ആക്ഷനും, കോമഡിയും, സെന്റിമെന്റ്‌സുമെല്ലാം തനിക്കു വഴങ്ങുമെന്ന് തെളിയിച്ച താരം കൂടിയാണ് വിജയ്. ഒട്ടനവധി പുതു മുഖ സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച വിജയ് സേതുപതി 2015ലെ ഓറഞ്ച് മിട്ടായി എന്ന ചിത്രത്തിന്റെ കഥയും നിര്‍മ്മാണവും നിർവഹിച്ചിട്ടുണ്ട്.