Latest News

മമ്മൂക്ക എങ്ങനെ മെഗാസ്റ്റാറായി എന്ന അഭിപ്രായവുമായി നടൻ സുരേഷ് കൃഷ്ണ; വെളിപ്പെടുത്തലുമായി താരം

Malayalilife
മമ്മൂക്ക എങ്ങനെ മെഗാസ്റ്റാറായി എന്ന അഭിപ്രായവുമായി നടൻ സുരേഷ് കൃഷ്ണ; വെളിപ്പെടുത്തലുമായി താരം

കുറെയേറെ വര്ഷങ്ങളായി തട്ട് താഴാതെ മെഗാസ്റ്റാർ പദവിയിൽ ഇരിക്കുന്ന താരമാണ് മമ്മൂക്ക. അഭിനയമികവ് കൊണ്ട് തന്നെ മലയാളത്തിലെ താരരാജാക്കളിൽ നിന്ന് സ്ഥാനപദവി കൈമാറാതെ കൊണ്ട് നടക്കുന്ന ഒരു നടൻ കൂടിയാണ് മമ്മൂട്ടി. ചില നടന്മാരെ മനസ്സിൽ ആലോചിക്കുമ്പോൾ തന്നെ വില്ലൻ എന്ന് തന്നെയാണ് ഓര്മവരുന്നത്. അത് അവർ ചെയ്ത വേഷങ്ങൾ അത്ര മാത്രം നമ്മളിൽ സ്പർശിച്ചത് കൊണ്ടാണ്. അത്തരത്തിൽ മലയാളത്തിലെ ഒരു നടൻ ആണ് സുരേഷ് കൃഷ്ണ. വില്ലന്‍വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ സുരേഷ് കൃഷ്ണയുടെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മമ്മൂക്ക എങ്ങനെയാണു മെഗാസ്റ്റാർ ആയത് എന്നാണ് അദ്ദേഹം നടത്തിയ തുറന്നു പറച്ചിൽ. രാക്ഷസരാജാവ്, വജ്രം, പഴശ്ശിരാജ, ഗാനഗന്ധര്‍വ്വന്‍ തുടങ്ങി നിരവധി സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്.


രാക്ഷസരാജാവ് എന്ന സിനിമയിൽ വച്ചാണ് ഇരുവരും അടുത്തതെന്ന് ഓർമിക്കുന്നു നടൻ സുരേഷ്. അഫ്‍ദ്യമൊക്കെ മമ്മൂക്കയോട് സംസാരിക്കാൻ തന്നെ പേടിയായിരുന്നു എന്നും പറയുന്നു. പിന്നീടാണ് അങ്ങോട്ട് പോയി സംസാരിച്ചത് എന്ന പറയുന്നു നടൻ. കുട്ടിക്കാലത്ത് താന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ അതിഥിയായി മമ്മൂക്ക എത്തിയിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നൈയിലെ ഒരു ഷൂട്ടിങ് സെറ്റില്‍ വെച്ച് അദ്ദേഹത്തെ ദൂരെ മാറി നിന്ന് കണ്ടു. പിന്നേയും കുറേക്കാലത്തിന് ശേഷമാണ് അദ്ദേഹത്തെ പരിചയപ്പെടാന്‍ കഴിയുന്നത്. കുറെയേറെ സീരിയലുകളിൽ അഭിനയിച്ചതിന് ശേഷമാണു സുരേഷ് കൃഷ്ണയ്ക് സിനിമയിൽ അവസരം കിട്ടിയത്. പ്രദഹനമായും മമ്മൂക്ക അദ്ദേഹത്തിന്റെ ശരീരവും ആരോഗ്യവും ഒരുപോലെ സൂക്ഷിക്കുന്നതിന് കൊണ്ടാണ് അദ്ദേഹത്തിന് പകരം വയ്ക്കാൻ ആരുമില്ലാത്തതു  എന്ന നടൻ പറയുന്നു. അതുപോലെ മനസ്സിൽ തോന്നുന്ന കാര്യം മുഖത്തു നോക്കി പറഞ്ഞു തീർക്കാൻ മമ്മൂക്കയ്ക് അറിയാമെന്നും നടൻ കൂട്ടിച്ചേർക്കുന്നു. ശുദ്ധരായ മനുഷ്യര്‍ക്ക് മാത്രമേ അങ്ങനെ സാധിക്കുകയുള്ളൂവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇരുവരുമായുള്ള ഓർമകളും അനുഭവങ്ങളും പങ്കുവച്ചാണ് നടൻ ഇത് പറഞ്ഞത്. കരിയറിലെ പ്രധാന മാറ്റങ്ങളെല്ലാം വന്നത് മമ്മൂട്ടിക്കൊപ്പമുള്ള സിനിമകളിലൂടെയായിരുന്നുവെന്ന് താരം എടുത്തു പറയുന്നു. സിനിമയ്ക് വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞു വച്ച മനുഷ്യനാണ് മമ്മൂക്ക എന്നും അദ്ദേഹം പറഞ്ഞു. 
 

Actor suresh krishna words about megastar mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES