പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന ഒരു നടനാണ് സുരാജ് വെഞ്ഞാറമൂട്. ചെറിയ കുട്ടികൾ മുതൽ മുത്തശ്ശിമാർ ഉൾപ്പെടെ വരെ സുരാജിന്റെ ആരാധകരാണ്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.എന്നാൽ ഇപ്പോൾ കോമഡി കഥാപാത്രങ്ങളാണ് ഇഷ്ടമെന്നും അടുത്ത ചിത്രം ‘കരിക്ക്’ ടീമിനൊപ്പമാണെന്നും നടന് സുരാജ് വെഞ്ഞാറമ്മൂട് തുറന്ന് പറഞ്ഞിരിക്കുകയാണ്.
‘സീരിയസ് കഥാപാത്രങ്ങള്‍ ചെയ്ത് എനിക്കും മടുത്തു. തമാശയാണ് എന്റെ ജീവവായു. സിനിമയിലെ തുടക്കകാലത്ത് കൂട്ടുകാരന് ആയിട്ട് കുറെ കഥാപാത്രങ്ങള്‍ കിട്ടി. ആ സമയത്ത് സിനിമയുടെ സ്ക്രിപ്റ്റ് ഒന്നും പറഞ്ഞ് തന്നിരുന്നില്ല. മമ്മൂട്ടിയുടെ കൂടെ നടക്കുന്ന അല്ലെങ്കില്‍ മോഹന്‍ലാലിന്റെ കൂടെ നടക്കുന്ന പയ്യന് എന്നല്ലാതെ കഥാപാത്രത്തിന്റെ ഡീറ്റെയ്ലിങ് ഒന്നും കിട്ടിയിരുന്നില്ല. അങ്ങനെ ഒരുപാട് ചിരിപ്പിക്കുകയും വെറുപ്പിക്കുകയും ചെയ്തു.
‘നല്ല കഥാപാത്രം ചെയ്യണമെന്നാഗ്രഹിച്ച് പലരോടും ചോദിച്ചു. അങ്ങനെയാണ് എബ്രിഡ് ഷൈനിന്റെ പടത്തിലെ കഥാപാത്രം കിട്ടിത്. അതിന് ശേഷം ഒരു പാവപ്പെട്ട കഥാപാത്രമാണെന്നുണ്ടെങ്കില് എന്നെ വിളിക്കും. ഇന്‍ കോമഡി സിനിമകള്‍ വാരനിരിക്കുന്നുണ്ട്. കരിക്ക് ടീമിന്റെ പടം ഞാനാണ് ചെയ്യുന്നത്.
വിനീത് ശ്രീനിവാസനൊപ്പം ഒരു ഹ്യൂമര്‍ സിനിമ ചെയ്തു. ഹ്യൂമര്‍ വിട്ടൊരു പരിപാടിയില്ല എന്നും താരം മിര്‍ച്ചി മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സുരാജ് വെഞ്ഞാറമൂടിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം പൃഥ്വിരാജ് സുകുമാരനൊപ്പം ‘ജനഗണമന’യാണ്. ഏപ്രില്‍ 28ന് ചിത്രം തിയേറ്ററുകളില്‍ എത്തും