മലയാളത്തിലെ ഒരു ചലച്ചിത്ര അഭിനേതാവാണ് സണ്ണി വെയ്ന്‍. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിൽ കുരുടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ചലച്ചിത്രരംഗത്ത് ചുവട് വച്ചത്. എന്നാൽ ഇപ്പോൾ നായകനായും സഹനടനായും വില്ലനായും തിളങ്ങുന്ന താരത്തിന്റെ പുതിയ ചിത്രം ആണ് ജേക്കബ് ഗ്രിഗറി നായകനായ 'മണിയറയിലെ അശോകന്‍. ചിത്രത്തിൽ ഒരു അതിഥി വേഷത്തിലാണ് താരം എത്തുന്നതും. എന്നാൽ ഇപ്പോൾ ഈ ചിത്രത്തിൽ നടന്റെ ഭാര്യയായി 'മണിയറയിലെ അശോകനില്‍ എത്തുന്നത് ജീവിതത്തിലെ സഹധര്‍മ്മിണിയായ രഞ്ജിനി തന്നെയാണ്.
ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ സണ്ണിച്ചനും രഞ്ജിനിയുടെയും ഉള്‍പ്പെടുന്ന പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. സണ്ണി വെയ്ന്‍ മണിയറയിലെ അശോകനില്‍ അജയന്‍ എന്ന കഥാപാത്രമായിട്ടാണ് എത്തുന്നത്. രഞ്ജിനി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. നൃത്ത രംഗത്ത് സിനിമാ അരങ്ങേറ്റത്തിന് മുന്‍പ് സജീവമായിരുന്നു രഞ്ജിനി.
ദുല്‍ഖര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയും വേഫറര്‍ ഫിലിംസിന്റെ ബാനറില്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയില്‍ അതിഥി വേഷങ്ങളില്‍ ദുല്‍ഖര്‍ സല്‍മാന്‍, അനുസിത്താര തുടങ്ങിയവരും എത്തുന്നുണ്ട്.