മലയാള സിനിമയിലെ പ്രിയ യുവതാരങ്ങളില്‍ ഒരാളാണ് സിജു വിത്സണ്‍. നടന്‍ എന്ന നിലയില്‍ മാത്രമല്ല നിര്‍മാതാവായും താരം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. നിലവില്‍ വിനയന്‍ സംവിധാനം ചെയ്യുന്ന 'പത്തൊന്‍പതാം നൂറ്റാണ്ട്' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് താരം.
അടുത്തിടെയാണ് നടന്‍ സിജു വിത്സണും ഭാര്യ ശ്രുതി വിജയനും മകള്‍ ജനിച്ചത്. മകള്‍ ജനിച്ച സന്തോഷം സിജു തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ, മകള്‍ക്ക് പേരിട്ട വിശേഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് സിജു. മെഹര്‍ സിജു വിത്സണ്‍ എന്നാണ് മകള്‍ക്ക് പേരു നല്‍കിയിരിക്കുന്നത്.
പേരിടല്‍ ചടങ്ങില്‍ നിന്നുള്ള മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ച വാസന്തിയുടെ നിര്‍മ്മാതാവും സിജു വിത്സണ്‍ ആണ്. ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയും സിജു ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നു. നേരം, പ്രേമം, ഹാപ്പി വെഡ്ഡിംഗ്, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ആദി, നീയും ഞാനും, മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് തുടങ്ങി നിരവധി സിനിമകളില്‍ സിജു അഭിനയ മികവ് പ്രകടിപ്പിച്ചിട്ടുണ്.